ലണ്ടനിലെ പ്രശസ്തമായ തേംസ് നദിയുടെ തീരത്ത് ഇന്ത്യക്കാരന്‍റെ കുളി. ലണ്ടൻ ഐ, ടവർ ബ്രിജ്, പാർലമെന്റ് ഹൗസുകൾ തുടങ്ങി നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമീപത്തുകൂടി ഒഴുകുന്ന തേംസ് ലണ്ടനിലെ ലാൻഡ്മാർക്ക് കൂടിയാണ്. വിഡിയോയിൽ കാണുന്ന യുവാവ് നദിയുടെ കരയിൽ നിന്ന് കാൽ കഴുകിയ ശേഷം പിന്നീട് ഇവിടെ കുളിച്ചതായിട്ടാണ് റിപ്പോർട്ട്.
സമൂഹമാധ്യമത്തിൽ വിഡിയോ വൈറലായതോടെ പലരും യുവാവിന്റെ പ്രവൃത്തിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. യുവാവിന്റെ പ്രവൃത്തി വൈറലായതോടെ നദിയിലെ ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പൊതുചർച്ചകൾക്ക് കാരണമായിട്ടുണ്ട്.തേംസിന്റെ പല ഭാഗങ്ങളിലും ഇ. കോളി ബാക്ടീരിയയുടെയും മലിനജലവുമായി ബന്ധപ്പെട്ട മറ്റ് മാലിന്യങ്ങളുടെയും അളവ് കൂടുതലായി കണ്ടെത്തിയെന്ന് സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നീന്താൻ നിശ്ചയിച്ച പല സ്ഥലങ്ങളിലെയും ജലത്തിന്റെ ഗുണനിലവാരം ‘മോശമായ നിലയിൽ’ എന്നാണ് ഇംഗ്ലണ്ടിലുടനീളമുള്ള ദേശീയ വിലയിരുത്തലുകൾ.