സൈബറിടത്ത് ചർച്ച ഒരു ‘ദിനോസർ’ കോണ്ടമാണ്. ഫോസിലുകൾക്കായി തിരയുന്ന ഒരാൾ ഒരു പാറ പൊട്ടിക്കുന്നതും അതിനുള്ളിൽ വിചിത്രമായ ഒരു വസ്തു കാണുന്നതുമാണ് വിഡിയോയുടെ തുടക്കം. കൂടുതൽ ക്ലിയർ ആകുമ്പോൾ ഫോസിലുകൾക്കായി തിരയുന്ന ആൾ ഒരു പാറ പൊട്ടിച്ചെടുക്കുന്നതും അതിനുള്ളിൽ നീളമുള്ളതും റബ്ബർ പോലെ തോന്നിക്കുന്നതുമായ ഒരു വസ്തുവിൻ്റെ ചിത്രം പുറത്തുവരുന്നതും കാണാം. കോണ്ടത്തിനോട് അസാധാരണ സാമ്യം തോന്നിയതിനാൽ വിഡിയോ കണ്ടവർ ഞെട്ടുകയായിരുന്നു. ഇതോടെ പലരും ‘ദിനോസർ കോണ്ടം’ എന്ന് പേരും ഇട്ടു.
നദീതീരത്തോ പർവതപ്രദേശത്തോ വെച്ച് ഫോസിൽ വേട്ട നടത്തുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ദൃശ്യം കണ്ടത്. ഒരു നദീതീരത്തോ പർവതപ്രദേശങ്ങളിലോ ഫോസിൽ വേട്ടയാടുന്നതായി തോന്നിക്കുന്ന ആ മനുഷ്യൻ, ഒരു പാറ പൊട്ടിച്ച് നേർത്തതും ഇലാസ്റ്റിക് ആയി കാണപ്പെടുന്നതുമായ കോണ്ടത്തോട് സാമ്യമുള്ള വസ്തു കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയ ആളുടെ ഞെട്ടലും ചിരിയും ചേർന്ന പ്രതികരണം വീഡിയോയ്ക്ക് കൂടുതൽ സ്വീകാര്യത നൽകി. വൈറൽ വീഡിയോയെക്കുറിച്ച് അമേരിക്കൻ പാലിയൻ്റോളജിസ്റ്റ് ഡോ. ആലിസൺ ജോൺസൺ പറഞ്ഞത് ഇങ്ങനെ
‘ജുറാസിക് കാലഘട്ടത്തിലെ കണവ പോലുള്ള ജീവികളായിരുന്നു ബെലെംനൈറ്റുകൾ, ഏകദേശം 200 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളവയായിരുന്നു ഇവ. ‘ഗാർഡ്’ എന്നറിയപ്പെടുന്ന അവയുടെ ആന്തരിക അസ്ഥികൂടം നീളമുള്ളതും, കോണാകൃതിയിലുള്ളതും, പലപ്പോഴും പാറയിൽ പൊതിഞ്ഞതുമാണ്. ഈ ഫോസിലുകൾ തുറന്നുകാട്ടപ്പെടുമ്പോൾ, അവയുടെ ആകൃതിയും ഘടനയും കാരണം ആധുനിക റബ്ബർ വസ്തുക്കളാണെന്ന് എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടും’