ഹാൻഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററി ക്യാബിനിൽ തീപിടിച്ചതിനെ തുടർന്ന് എയർ ചൈന വിമാനം ഷാങ്ഹായിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. 155 യാത്രക്കാരുമായി കഴിഞ്ഞ ശനിയാഴ്ച ഹാങ്‌ഷൗവിൽ നിന്ന് സിയോളിലേക്ക് പറന്ന എയർ ചൈന വിമാനത്തിലാണ് സംഭവം.
ഹാങ്‌ഷൗവിൽ നിന്ന് സിയോളിലേക്ക് പറന്ന എയർ ചൈന വിമാനത്തിൽ യാത്രക്കാരന്റെ ഹാൻഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിക്കാണ് തീപിടിച്ചത്. തുടർന്ന് വിമാനം ഷാങ്ഹായിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി.
യാത്രക്കാരന്‍റെ കൈയിൽ കരുതിയിരുന്ന ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിയാണ് തീ പിടിച്ചത്. പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഓവർഹെഡ് ലഗേജ് കമ്പാർട്ടുമെന്റിൽ യാത്രക്കാരന്‍റെ ബാഗിൽ സൂക്ഷിച്ചിരുന്ന ബാറ്ററിക്ക് തീപിടിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.