ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം ഇത്തവണ മൂന്നുപേര്‍ക്ക്. ജോണ്‍ ക്ലാര്‍ക്ക്, മിഷേല്‍ ഡെവോറെ, ജോണ്‍ മാര്‍ട്ടിനിസ് എന്നിവര്‍ക്കാണ് പുരസ്കാരം. ക്വാണ്ടം മെക്കാനിക്സിലെ കണ്ടുപിടിത്തങ്ങളാണ് സമ്മാനത്തിനര്‍ഹരാക്കിയത്.
1901 മുതൽ 2024 വരെ 118 തവണയായി 226 പേർക്ക് ഭൗതികശാസ്ത്രത്തിൽ നൊബേൽ നൽകിയിട്ടുണ്ട്. മെഷീൻ ലേണിങ്ങിന്റെ ബിൽഡിങ് ബ്ലോക്കുകൾ സൃഷ്ടിക്കാൻ സഹായിച്ചതിനാണ് കഴിഞ്ഞവർഷം ജോൺ ഹോപ്‌ഫീൽഡ്, ജിയോഫ്രി ഹിന്റൻ എന്നിവർക്ക് ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത്.
രസതന്ത്ര നൊബേൽ നാളെ പ്രഖ്യാപിക്കും. സാഹിത്യ നൊബേൽ വ്യാഴാഴ്ചയും സമാധാന നൊബേൽ വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുക. സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക. 11 മില്യൻ സ്വീഡിഷ് ക്രോണർ (1.2 മില്യൻ യുഎസ് ഡോളർ) ആണ് പുരസ്കാരത്തുക. ഡിസംബർ 10ന് ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.