sushila-karki-nepal-interim-pm

നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സൈനിക മേധാവി, രാഷ്ട്രപതി, ജുഡീഷ്യറി ഉദ്യോഗസ്ഥർ, ജനകീയ മുന്നേറ്റ പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സുശീല കർക്കിയുടെ പേര് അംഗീകരിച്ചത്. ഇന്ന് അർദ്ധരാത്രി മുതൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സർക്കാർ അധികാരത്തിലേറിയതോടെ പാർലമെന്റ് പിരിച്ചുവിടും.

ജെന്‍ സി പ്രക്ഷോഭകര്‍ ഉന്നയിച്ച ആവശ്യങ്ങൾ

ഇടക്കാല സർക്കാരിന് ചില ഉപാധികൾ ജനകീയ മുന്നേറ്റ കൂട്ടായ്മ മുന്നോട്ടുവെച്ചിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്:

  • പാർലമെന്റ് പിരിച്ചുവിടുക.
  • രാഷ്ട്രീയ നേതാക്കളുടെ അഴിമതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുക.
  • കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കലാപത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുക.

ഈ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സുശീല കർക്കിയുടെ നിയമനത്തിന് ജനകീയ മുന്നേറ്റം അംഗീകാരം നൽകിയത്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിച്ച് പുതിയ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് സുശീല കർക്കിക്ക് മുന്നിലുള്ള പ്രധാന ദൗത്യം.

ENGLISH SUMMARY:

Nepal's interim prime minister Sushila Karki has been sworn in. She aims to restore peace and conduct new elections in the country.