വളര്‍ത്തുസിംഹത്തെ ജോലിക്കാരന് നേരെ അഴിച്ചുവിട്ട് യുവാവ്. ലിബിയയില്‍ നിന്നുമുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഈജിപ്തുകാരനായ ജോലിക്കാരന് നേരെയാണ് സിംഹത്തെ അഴിച്ചുവിട്ടത്. ജോലിക്കാരന് അനങ്ങാനാവാത്ത വിധം പിടിച്ചുവച്ചിരിക്കുന്ന സിംഹത്തെ വിഡിയോയില്‍ കാണാം. ഇതിനിടക്ക് ഇയാളെ കടിക്കാനും സിംഹം ശ്രമിക്കുന്നുണ്ട്. ഇതെല്ലാം തന്‍റെ ഒരു പ്രങ്കാണെന്നാണ് സിംഹത്തെ വളര്‍ത്തുന്ന യുവാവ് പറയുന്നത്.
വിഡിയോ പുറത്തുവന്നതോടെ സിംഹത്തെ അഴിച്ചുവിട്ടയാള്‍ക്കെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നു. തൊഴിലാളി ആണെന്ന് കരുതി എന്തും കാണിക്കാമെന്നാണോ എന്ന് പലരും കമന്‍റ് ചെയ്തു. സിംഹം ഒരു വന്യമൃഗമാണെന്നും അയാള്‍ക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ എന്നും ചിലര്‍ ചോദിച്ചു.
എന്നാല്‍ പ്രാങ്ക് വിഡിയോ അധികം വൈകാതെ തന്നെ സീരിയസായി. സംഭവത്തില്‍ കേസെടുത്ത ലിബിയന്‍ പൊലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. മനുഷ്യജീവൻ അപകടത്തിലാക്കൽ, പൗരന്മാരെ ഭയപ്പെടുത്തൽ ഉള്‍പ്പെടെയുള്ള വകുപ്പുകളിടടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.