ഇന്ത്യ– യു.എസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വഴിമുട്ടുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതി പ്രശ്നം പരിഹരിക്കുന്നതുവരെ ചര്‍ച്ചയുണ്ടാവില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യു.സ്. തീരുവ നേരിടാനുള്ള മാര്‍ഗങ്ങള്‍ ഇന്ത്യയും ബ്രസീലും ചര്‍ച്ചചെയ്തു.
തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇന്ത്യ – യു.എസ്. വ്യാപര കരാര്‍ ചര്‍ച്ചകള്‍ മുന്നോട്ടു പോകുമോ എന്ന ചോദ്യത്തിനാണ് ഡോണള്‍ഡ് ട്രംപിന്‍റെ മറുപടി. ഇതോടെ ഈ മാസം 25 ന് യു.എസ്. പ്രതിനിധി സംഘം ഡല്‍ഹിയില്‍ എത്തുന്നകാര്യം സംശയത്തിലായി. യു.എസ്. പ്രകോപനത്തില്‍ വീഴേണ്ടെന്നും തല്‍ക്കാലം സംയമനം പാലിക്കാനുമാണ് ഇന്ത്യയുടെ തീരുമാനം. അതേസമയം യു.എസ് തീരുവ നേരിടാനുള്ള മാര്‍ഗങ്ങള്‍ ഇന്ത്യയും ബ്രസീലും ചര്‍ച്ചചെയ്തു. 2030 ല്‍ വ്യാപാരം 20 ബില്ല്യന്‍ ഡോളറില്‍ എത്തിക്കുകയാണ് ലക്ഷ്യം. ബ്രിക്സ് കൂട്ടായ്മയുമായി മുന്നോട്ടുപോകാനും നേതാക്കള്‍ തീരുമാനിച്ചു. ഇന്നലെ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരുമണിക്കൂര്‍ ഫോണില്‍ സംസാരിച്ചു. യു.എസിന്‍റെ ഏറ്റവും ഉയര്‍ന്ന തീരുവ നേരിടുന്ന രണ്ടുരാജ്യങ്ങളാണ് ഇന്ത്യയും ബ്രസീലും. ഉടന്‍തന്നെ നടക്കാനിരിക്കുന്ന റഷ്യന്‍ പ്രസിഡന്ററിന്‍റെ സന്ദര്‍ശനത്തേയും പ്രതീക്ഷയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്