FILE PHOTO: FILE PHOTO: U.S. President Donald Trump and India's Prime Minister Narendra Modi arrive for their joint news conference at Hyderabad House in New Delhi, India, February 25, 2020. REUTERS/Adnan Abidi/File Photo/File Photo
ഇന്ത്യയില്‍ നിന്ന് യുഎസില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം അധികത്തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് നിലവില്‍ വരും. റഷ്യയില്‍ നിന്ന് സൈനികഉപകരണങ്ങളും എണ്ണയും വാങ്ങുന്നത് കണക്കിലെടുത്ത് അധികപിഴ ഈടാക്കുമെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്തില്‍ കുറിച്ചു.
ഇന്ത്യ അടുത്ത സുഹൃത്താണെങ്കിലും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവയുള്ള രാജ്യമാണെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുമായി താരതമ്യേന കുറഞ്ഞ വ്യാപാരമേ നടത്തിയിട്ടുള്ളൂവെന്നും യുഎസ് പ്രസിഡന്‍റ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ ധാരണയായിട്ടില്ലെന്ന് ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്‍റെ തീരുമാനം.
25% തീരുവയ്ക്ക് പുറമെ ഇന്ത്യയെ കൂടുതൽ ബുദ്ധിമുട്ടിക്കുക ട്രംപ് പ്രഖ്യാപിച്ച പിഴയാണ്. ഇതിൽ കൂടുതൽ വ്യക്തത വരാനുണ്ടെങ്കിലും കടുത്ത പിഴ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, യുഎസ് തീരുമാനം പരിശോധിക്കുകയാണെന്ന് വാണിജ്യ മന്ത്രാലയം പ്രതികരിച്ചു.