സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ സൈനിക ആസ്ഥാനത്തിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ സൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടം പൊട്ടിത്തെറിച്ചു. പ്രസിഡ‍ന്റിന്റെ കൊട്ടാരത്തിനടുത്താണ് ആക്രമണം ഉണ്ടായത്. ഇപ്പോഴിതാ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

സിറിയിലെ ഔദ്യോഗിക ടിവി ചാനലിൽ വാർത്ത വായിക്കുന്നതിനിടെ പിന്നിൽ സ്ഫോടനം നടക്കുന്നത് കാണാം. തുടർന്ന് വാർത്താ അവതരാക ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഡമാസ്കസിലെ പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇസ്രയേൽ വ്യോമാക്രമണം.

തുടർച്ചയായ മൂന്നാം ദിവസവും ഇസ്രയേൽ സേന സിറിയയിൽ ആക്രമണം നടത്തി. ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ സർക്കാർ സേനയ്ക്കെതിരെ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തിനു സൈനികപിന്തുണ നൽകാനാണ് ഇസ്രയേൽ വ്യോമാക്രമണം. തെക്കന്‍ സിറിയയിലെ ഡ്രൂസ് സിവിലിയന്‍മാര്‍ക്കെതിരെ സിറിയന്‍ ഭരണകൂടം സ്വീകരിച്ച നടപടിക്കുള്ള മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. 

ENGLISH SUMMARY:

Israel conducted an airstrike on a military headquarters in Damascus, the capital of Syria. The attack caused the entrance gate of the military headquarters to explode. The strike occurred near the presidential palace. More visuals of the Israeli bombing have now been released. The headline suggests a dramatic incident where a news anchor had to flee during a live broadcast due to the bombing.