പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ മൂന്ന് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ആശങ്ക അറിയിച്ച വിദേശകാര്യ മന്ത്രാലയം എത്രയും വേഗം ഇവരുടെ മോചനം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടു. അല്‍ക്വയ്ദയുമായി ബന്ധമുള്ള സംഘടനയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്
ചൊവ്വാഴ്ച മാലിയില്‍ വ്യാപകമായി സായുധ സംഘം ആക്രമണം നടത്തിയിരുന്നു. ഇതിനിടയിലാണ് കയെസ് മേഖലയിലെ ഡയമണ്ട് സിമന്‍റ് ഫാക്റ്ററിയില്‍ നിന്ന് ഇന്ത്യക്കാരായ മൂന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനയായ അല്‍ക്വയ്ദയുമായി ബന്ധമുള്ള ജമാഅത് നുസ്രത്ത് അല്‍ അസ്‌ലം വാല്‍ മുസ്‍ലിമിന്‍ എന്ന സംഘടന ഏറ്റെടുത്തു. എന്നാല്‍ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് ഇതുവരെയും വിവരമില്ല. ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യ ഇന്ത്യക്കാരുടെ സുരക്ഷിതമായ മോചനം എത്രയും വേഗം സാധ്യമാക്കണമെന്ന് മാലി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസി പ്രാദേശിക ഭരണകൂടവുമായും സുരക്ഷാസേനയുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ കുടുംബവുമായും ആശയവിനിമയം നടത്തുന്നുണ്ട്. മന്ത്രാലയത്തിലെ ഉന്നത ഉദ്യോസ്ഥരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍