ജര്‍മനിയില്‍ അതിതീവ്ര ഉഷ്ണകാലം. പകല്‍ താപനില സര്‍വകാല റിക്കോര്‍ഡ് മറികടന്ന് 37 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കഴിഞ്ഞു. ചൂടിനെ അതിജീവിക്കാന്‍ മനുഷ്യനും മൃഗങ്ങളും പാടുപെടുമ്പോള്‍ കാള്‍സ്രുഹെ മൃഗശാലയില്‍ നിന്ന് വ്യത്യസ്തമായൊരു കാഴ്ചയെത്തുകയാണ്.
തണുപ്പില്‍ മാത്രം ജീവിക്കുന്ന ഹിമക്കരടികള്‍ ഈ കൊടും ചൂടിനെ എങ്ങനെയാണ് അതിജീവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടാകുമല്ലെ? ചിന്തിച്ച് അധികം തല പുകയ്ക്കണ്ട. ഇവയ്ക്കുള്ള ഭക്ഷണം ഫ്രിഡ്ജില്‍ വച്ച് ഐസ് ക്യൂബുകളാക്കി വെള്ളത്തില്‍ ഇടും . വെള്ളം തണുക്കുന്നതിനൊപ്പം ഇവയുടെ ശരീരവും തണുക്കും.
പ്രത്യേകം തയ്യാറാക്കിയ പൈപ്പിലൂടെയെത്തുന്ന തണുത്ത വെള്ളത്തില്‍ ശരീരം തണുപ്പിച്ച് കൊടുംചൂടിനെ കുളിരാക്കുകയാണ് ആമയും, എമുവും ചൈനീസ് പുള്ളിപ്പുലിക്ക് ശരീരം തണുപ്പിക്കാന്‍ ഫ്രീസ് ചെയ്ത രക്ത ക്യൂബുകളാണ് ആവശ്യം. ഓരോ ജീവജാലങ്ങള്‍ക്കും ശരീര ഊഷ്മാവിനെ നിയന്ത്രിക്കാന്‍ വ്യത്യസ്ത രീതികളാണ് മൃഗശാല അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ കാള്‍സ്രുഹെ മൃഗശാലയില്‍ ഒരുക്കിയ സജീകരണങ്ങള്‍ ഇതിനോടകം സമൂഹമാധ്യമത്തില്‍ വൈറലായി.