TAGS

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ജര്‍മനി. 16ന് വയസിന് താഴെയുള്ളവര്‍ക്ക്  സോഷ്യൽ മീഡിയ  നിരോധനം എന്ന ഓസ്ട്രേലിയന്‍ മാതൃകയാണ് പ്രേരണ. പക്ഷേ നിരോധനങ്ങള്‍ കൊണ്ട് തീരുന്നതാണോ പ്രശ്നം. പ്രതിസന്ധി വന്നാല്‍ സ്ക്രീനിലേക്ക് ഓടിപ്പോകേണ്ടിവരുന്ന  മനസ്സല്ലേ യഥാര്‍ഥ പ്രശ്നം. ലോകം  നിയമങ്ങള്‍ കൊണ്ടു വരുമ്പോള്‍ കൗമാരക്കാര്‍ പറയാതെ വെക്കുന്ന വികാരങ്ങളെ കേള്‍ക്കാന്‍ നമ്മള്‍ തയാറാണോ. 

ഇന്നത്തെ കാലത്ത്  സ്മാർട്ട്ഫോണുകളും സോഷ്യൽ മീഡിയയും നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിക്കഴിഞ്ഞു. എന്നാൽ, വിനോദത്തിനായി തുടങ്ങിയ ഈ ശീലം പലപ്പോഴും കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക നില തെറ്റിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അടുത്തിടെ നടന്ന ചില സംഭവങ്ങൾ പക്ഷേ വിരൽ ചൂണ്ടുന്നത് കെ-ഡ്രാമകളോ സോഷ്യൽ മീഡിയ ആപ്പുകളോ അല്ല വില്ലന്മാർ എന്നാണ്, മറിച്ച്  വൈകാരിക സാക്ഷരത അഥവാ  Emotional literacyude കുറവും തുറന്നു സംസാരിക്കാനുള്ള വേദികളില്ലാത്തതുമാണ് യഥാർത്ഥ പ്രശ്നം. കൗമാരപ്രായക്കാരുടെ സ്‌ക്രീൻ ടൈം (Screen Time) കേവലം ഫോണിലെ കളി മാത്രമല്ല, മറിച്ച് അവരുടെ മാനസികവും സാമൂഹികവുമായ പല ആവശ്യങ്ങളുടെയും പ്രതിഫലനമാണെന്ന തിരിച്ചറിവ് ഇന്ന് വളരെ പ്രധാനമാണ്. കുട്ടികൾ എന്തിനാണ് കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുന്നത്. ഇതിന്റെ യഥാർത്ഥ കാരണം എന്താണ്. യുവജനങ്ങൾ സ്‌ക്രീനുകളെ ഒരു ഉപകരണം എന്നതിലുപരി, തങ്ങളുടെ വികാരങ്ങളെയും ജീവിത സാഹചര്യങ്ങളെയും നിയന്ത്രിക്കാനുള്ള ഒരു വഴിയായാണ്  കാണുന്നത്. പല കൗമാരക്കാരും സമ്മർദ്ദം, ഉത്കണ്ഠ, ഏകാന്തത എന്നിവയിൽ നിന്ന് താൽക്കാലിക ആശ്വാസം കണ്ടെത്താൻ സ്‌ക്രീനുകളെ ഉപയോഗിക്കുന്നു. ഇതിനെ ഡിജിറ്റൽ പാസിഫയർ ( Digital Pacifier) എന്നാണ് വിദഗ്ദ്ധർ വിളിക്കുന്നത്. സ്കൂളിലെ സമ്മർദ്ദമോ വീട്ടിലെ പ്രശ്നങ്ങളോ മറക്കാൻ ഗെയിമുകളോ സോഷ്യൽ മീഡിയയോ അവർക്ക് ഒരു സുരക്ഷിത ഇടമായി മാറുന്നു. ഈ പ്രായത്തിൽ സമപ്രായക്കാരുടെ അംഗീകാരം  അതായത് Peer Validation വളരെ പ്രധാനമാണ്. ഡിജിറ്റൽ ലോകം അവർക്ക് സുഹൃത്തുക്കളുമായി സദാസമയവും ബന്ധപ്പെടാനുള്ള അവസരം നൽകുന്നു. തങ്ങൾ ഒറ്റപ്പെട്ടുപോകുമോ എന്ന ഭയം അഥവാ ഇന്നത്തെ കൗമാരക്കാരുടെ ഭാഷയിൽ പറഞ്ഞാൽ FOMO - Fear of Missing Out, അവരെ നിരന്തരം മൊബൈൽ ഫോണുകളിലെ നോട്ടിഫിക്കേഷനുകൾ പരിശോധിക്കാൻ പ്രേരിപ്പിക്കുന്നു.  താൻ ആരാണെന്നും ലോകം തന്നെ എങ്ങനെ കാണണമെന്നും പരീക്ഷിക്കാനുള്ള ഒരിടമായി അവർ സോഷ്യൽ മീഡിയയെ കാണുന്നു. ക്രിയേറ്റീവ് ആയ കഴിവുകൾ പ്രകടിപ്പിക്കാനും സമാന ചിന്താഗതിയുള്ളവരെ കണ്ടെത്താനും ഇത് അവരെ സഹായിക്കുന്നു. മനഃശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിദഗ്ദ്ധരും ഈ വിഷയത്തിൽ പങ്കുവെക്കുന്ന ചില പ്രധാന നിരീക്ഷണങ്ങൾ ഇവയാണ്:

നമ്മൾ എത്ര സമയം അവർ സ്‌ക്രീനിൽ ചെലവഴിക്കുന്നു എന്നതിനേക്കാൾ, എന്താണ് അവർ അവിടെ ചെയ്യുന്നത് (Content) എന്നും എന്തിനാണ് അത് ചെയ്യുന്നത് (Intent) എന്നും ശ്രദ്ധിക്കണം. അതായത് Content and Intent.   ശരിയായ രീതിയിൽ ഉപയോഗിച്ചാൽ വിവരശേഖരണത്തിനും സർഗ്ഗാത്മകതയ്ക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മികച്ചതാണ്. ഇതിൽ  ശ്രദ്ധിക്കേണ്ടത് ഉറക്കം, ശാരീരിക വ്യായാമം, നേരിട്ടുള്ള സംഭാഷണങ്ങൾ എന്നിവയെ സ്‌ക്രീൻ ടൈം ബാധിക്കുന്നുണ്ടോ എന്നതാണ്. രക്ഷിതാക്കൾക്ക് ചെയ്യാവുന്ന കാര്യങ്ങൾ ആണ് ഇതെല്ലാം തന്നെ.  സ്‌ക്രീനിന് പുറത്ത് അവർക്ക് താൽപ്പര്യമുള്ള ഹോബികളെ പ്രോത്സാഹിപ്പിക്കുക 

കൂടി വേണം. കൗമാരക്കാരുടെ ഡിജിറ്റൽ ലോകം അവരുടെ യഥാർത്ഥ ലോകത്തിന്റെ വിപുലീകരണമാണെന്ന് മനസ്സിലാക്കി അവരെ പിന്തുണയ്ക്കുകയാണ് ഈ AI കാലഘട്ടത്തില്‍ നാം ചെയ്യേണ്ടത്. 

ENGLISH SUMMARY:

Teenager social media use is a complex issue that Germany is preparing to regulate, drawing inspiration from Australia's proposed ban for those under 16. The real problem, however, may not be bans but rather the underlying emotional needs and lack of open communication platforms that drive teenagers to seek solace in screens.