Image: Family Handout/PA

TOPICS COVERED

യുകെ ലിങ്കണ്‍ഷെയറിലെ ബാര്‍നാക്ക് പ്രൈമറി സ്കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥി ബെനഡിക്റ്റ് ബ്ലിത്തിന്റെ മരണകാരണം കണ്ടെത്തി അന്വേഷണസംഘം. മരണകാരണം ബിസ്ക്കറ്റ് ആണെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. സ്കൂളില്‍വച്ച് 2021ലാണ് കുട്ടിക്ക് ദാരുണാന്ത്യം സംഭവിച്ചത്.

മുട്ട,പാല്‍, ചിലയിനം നട്സ് എന്നിവയോടെല്ലാം അലര്‍ജിയുള്ള കുട്ടിയായിരുന്നു ബെനഡിക്റ്റ് എന്ന് അമ്മ ഹെലന്‍ ബ്ലീത്ത് ജൂറിയെ അറിയിച്ചു. ചര്‍ദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നവംബര്‍ 30ന് ബെനഡിക്റ്റിനെ സ്കൂളില്‍ അയച്ചിരുന്നില്ല, പിറ്റേ ദിവസം സ്കൂളിലെത്തിയ കുട്ടി അമ്മ കൊടുത്തുവിട്ട ബിസ്ക്കറ്റ് ഒരെണ്ണം കഴിച്ചു, പിന്നാലെ അധ്യാപിക ഒരുഗ്ലാസ് പാല്‍ കൊടുത്തെങ്കിലും ബെനഡിക്റ്റ് കുടിക്കാന്‍ വിസമ്മതിച്ചു. പിന്നാലെ ചര്‍ദിച്ച കുട്ടിയെ ശുദ്ധവായു കിട്ടാനായി പുറത്തേക്ക് കൊണ്ടുപോയെങ്കിലും തളര്‍ന്നു വീണു, പ്രാഥമിക ചികിത്സയായി സിപിആര്‍ നല്‍കിയെങ്കിലും കുട്ടി പ്രതികരിച്ചില്ല. 

കുട്ടിയെ പീറ്റര്‍ബെറോ സിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുരുതരമായ അലര്‍ജി പ്രശ്നങ്ങളാണ് കുട്ടിയുടെ മരണത്തിനു കാരണമെന്നാണ് നിഗമനം. ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജിയായ അനാഫൈലക്സിസ് ആണ് മരണകാരണമെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. പീറ്റര്‍ബറോ ടൗണ്‍ഹാളിലെ ജൂറിക്കു മുന്‍പില്‍ സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടാഴ്ച്ചക്കുള്ളില്‍ വിധി പ്രസ്താവിക്കും. 

ENGLISH SUMMARY:

The investigation team has determined the cause of death of Benedict Blythe, a first-grade student at Barnack Primary School in Lincolnshire, UK. The team found that the cause of death was a biscuit. The tragic incident occurred at the school in 2021.