ചിത്രം: എക്‌സ്
അങ്ങേയറ്റം അക്രമാസക്തന്‍, അസൂയാലു, ഭാര്യയെ ഇടംവലം തിരിയാന്‍ സമ്മതിക്കാത്ത ‘ചിരിക്കുന്ന കൊലയാളി’. ഹബീബുര്‍ മാസ് എന്ന 26കാരനായ യുട്യൂബറെ വിദേശമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് അങ്ങിനെയാണ്. യുകെയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഹബീബുറിനെ കുറ്റക്കാരനെന്ന് ബ്രാഡ്ഫോര്‍ഡ് ക്രൗണ്‍ കോടതി കണ്ടെത്തി. 27കാരിയായ ഭാര്യ കുല്‍സുമ അക്തറിനെ കഴിഞ്ഞ ഏപ്രില്‍ ആറിനാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സ്നാപ് ചാറ്റിലൂടെ കുല്‍സുമയുടെ ലോക്കേഷന്‍ മനസിലാക്കിയ ശേഷമായിരുന്നു കൊലപാതകം.
ഭാര്യയെ മേക്കപ്പിടാനോ ചായ കുടിക്കാനോ പോലും അനുവദിക്കാത്ത ഭര്‍ത്താവായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു. തനിക്ക് ഇത്തരം പാനീയങ്ങളൊന്നും ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഭാര്യയേയും വിലക്കിയതെന്നാണ് ഇയാള്‍ പറയുന്നത്. ബ്രാഡ് ഫോര്‍ഡിലെ നടുറോഡില്‍വച്ച് കഴുത്തറുക്കും മുന്‍പ് 25തവണയാണ് ഇയാള്‍ ഭാര്യയെ കുത്തിയത്. തുടര്‍ന്ന് ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ റോഡില്‍ ഉപേക്ഷിച്ച ശേഷം ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഭാര്യയുടെ മൊബൈല്‍ഫോണ്‍ നിരന്തരം പരിശോധിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കോടതി കണ്ടെത്തി. കോടതിവിധി കേട്ട് ഹബീബുര്‍ പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബംഗ്ലാദേശില്‍വച്ച് വിവാഹിതരായ ഹബീബുര്‍ മാസും കുല്‍സുമയും 2022ലാണ് യുകെയിലെത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ദാമ്പത്യജീവിതത്തില്‍ കടുത്ത പ്രശ്നങ്ങള്‍ ഉടലെടുത്തു. കിഴക്കന്‍ ബംഗ്ലദേശിലെ സില്‍ഹെറ്റ് സ്വദേശിയാണ് ഹബീബുര്‍ മാസ്. ബെഡ്ഫോര്‍ഡ്ഷേര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ ഇയാള്‍ യുട്യൂബിലൂടെ യാത്രാ വ്ലോഗുകളും മറ്റു വിശേഷങ്ങളും പങ്കുവച്ചിരുന്നു.