fish-cut

റെയിന്‍ബോ ട്രൗട്ട് പോലുള്ള മീനുകളെ ഭക്ഷണത്തിനായി കൊല്ലുമ്പോള്‍ അവയ്ക്ക് രണ്ട് മുതല്‍ 20 മിനിറ്റ് വരെ കഠിനമായ വേദന അനുഭവപ്പെടുമെന്ന് പഠനം. എയര്‍ എസ്ഫിക്‌സിയേഷന്‍ രീതി ഉപയോഗിച്ച് മത്സ്യങ്ങളെ കൊല്ലുന്നത് കേന്ദ്രീകരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ഈ പ്രക്രിയയിലൂടെ റെയിന്‍ബോ ട്രൗട്ടിനെ കൊല്ലുമ്പോള്‍ ശരാശരി 10 മിനിറ്റോളം മിതമായതോ, തീവ്രമായതോ ആയ വേദന അനുഭവപ്പെടുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സയന്റിഫിക് റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മത്സ്യത്തെ പിടിച്ച് ഐസില്‍ ഇടുന്നത് മത്സ്യത്തിന് കൂടുതല്‍ വേദന ഉണ്ടാക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കൊല്ലുന്നതിന് മുന്‍പായി ഇവയെ ബോധം കെടുത്തുന്നതിനായി ഇലക്ട്രിക് സ്റ്റണിങ് നടത്തിയാല്‍ മത്സ്യം അനുഭവിക്കുന്ന വേദന കുറയ്ക്കാന്‍ സാധിക്കുമെന്ന നിര്‍ദേശവും പഠനം മുന്നോട്ടുവയ്ക്കുന്നുണ്ട്. തങ്ങളുടെ കണ്ടുപിടിത്തം മനുഷ്യരുടെ ഭക്ഷണാവശ്യത്തിനായി കൊല്ലപ്പെടുന്ന മത്സ്യങ്ങളുടെ ക്ഷേമത്തിന് പ്രയോജനപ്പെട്ടേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ENGLISH SUMMARY:

A new study indicates that fish like Rainbow Trout experience severe pain for two to 20 minutes when killed for consumption. The research focused on the practice of killing fish using the air asphyxiation method. The study, published in Scientific Reports, points out that Rainbow Trout subjected to this process suffer moderate to intense pain for an average of 10 minutes