നെതർലാന്‍ഡിലെ ആംസ്റ്റര്‍ഡാമിലെ റിക്സ് മ്യൂസിയത്തില്‍ ഇപ്പോൾ തിരക്കോട് തിരക്കാണ്. കാരണം അന്വേഷിച്ച് ചെല്ലുന്നവര്‍ ഒന്ന് അമ്പക്കും, അവിടെ പ്രദര്‍ശനത്തിനെത്തിച്ച പുരാവസ്തു 200 വര്‍ഷം പഴക്കമുള്ള ഗര്‍ഭ നിരോധന ഉറയായിരുന്നു. അതിലാകട്ടെ സെക്സ് ചെയ്യുന്ന ചിത്രവും പങ്കുവച്ചിരിക്കുവന്നു.
ഈ പുരാതന ഗര്‍ഭ നിരോധന ഉറ നിര്‍മ്മിച്ചിരിക്കുന്നത് റബ്ബറോ മറ്റ് സിന്തറ്റിക്ക് വസ്തുക്കളോ കൊണ്ടല്ല. മറിച്ച് ആടിന്‍റെ അപ്പന്‍ഡിക്സ് കൊണ്ടാണ്. അൾട്രാവയലറ്റ് വികിരണങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ പുരാതന കോണ്ടം ഇതുവരെ ആരും ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി.
1839 ല്‍ ലോകത്ത് ആദ്യമായി റബ്ബർ കണ്ട് പിടിക്കുന്നതിന് മുമ്പ് ലിനന്‍. മൃഗങ്ങളുടെ ചര്‍മ്മം എന്നിവ കൊണ്ടാണ് ഗര്‍ഭ നിരോധന ഉറകൾ നിര്‍മ്മിച്ചിരുന്നത്. അടുത്ത നവംബര്‍ വരെ മ്യൂസിയത്തില്‍ ഈ പുരാതന കോണ്ടം പ്രദര്‍ശിപ്പിക്കും.