സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്നാവർത്തിച്ച് പാകിസ്ഥാൻ. പാക് ജലവിഭവ മന്ത്രാലയം കേന്ദ്ര സർക്കാരിന് നാല് കത്തുകള്‍ അയച്ചു. കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ രാജ്യത്ത് ചാര പ്രവർത്തനത്തിന് നേതൃത്വം നൽകിയത് പാക് റിട്ട. സബ് ഇസ്പെക്ടർ നാസിർ ധില്ലെറാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
കൃഷിയെയും കുടിവെള്ള വിതരണത്തെയും ബാധിക്കുന്നു എന്ന് കാണിച്ച് പാക് ജലമന്ത്രാലയ സെക്രട്ടറി സയ്യദ് അലി മുർതാസയാണ് ജലശക്തി മന്ത്രാലയത്തിന് കത്തുകൾ അയച്ചത്. ഇതെല്ലാം വിദേശകാര്യ മന്താലയത്തിന് കൈമാറി. എന്നാല്‍ കരാര്‍ മരവിപ്പിച്ചത് ഇന്ത്യ പുനഃപരിശോധിക്കില്ലെന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല സിന്ധുനദിയെ യമുനയുമായി ബന്ധിപ്പിക്കുന്ന കനാല്‍ അടക്കം വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുമുണ്ട്.
അതിനിടെ ഇന്ത്യയിലെ പാക് ചാരശ്യംഖലയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. യുടൂബർമാരെ ചാരവ്യത്തിക്കായി കണ്ടെത്തിയതും ഏകോപിപ്പിച്ചതും പാക് റിട്ടയേഡ് സബ് ഇന്‍സ്പെക്ടര്‍ നാസിറാണ്. ഐഎസ്ഐ ഉന്നതന്‍ ഡാനിഷും പഞ്ചാബിലെ യുടൂബര്‍ ജസ്ബീർ സിങും തമ്മിലെ കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ഇയാള്‍ ഒരുക്കി. നാസിറും പെൺസുഹ്യത്തും ഇന്ത്യയിലെ പാക് ചാരൻമാർക്കുo ISI ക്കും ഇടയിലെ കണ്ണിയായി പ്രവർത്തിച്ചു എന്നും അന്വേഷണ സംഘം കണ്ടെത്തി.