റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനോട് ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രൈനുമായുള്ള റഷ്യയുടെ വെടിനിര്‍ത്തലിന് ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നും യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. വ്യാപാരമേഖലയില്‍ അമേരിക്കയോടൊപ്പം കൈകോര്‍ക്കാന്‍ റഷ്യ താല്‍പ്പര്യപ്പെടുന്നതായും സമൂഹമാധ്യമത്തില്‍ കുറിച്ചു.
പുടിനോട് സംസാരിച്ചതിന് ശേഷം യുക്രയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയടക്കമുള്ളവരുമായി സംസാരിച്ചെന്നും ട്രംപ് അറിയിച്ചു. യുദ്ധത്തിനുള്ള യഥാര്‍ഥ കാരണം പരിഹരിക്കണമെന്നും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ നന്ദിയും പുടിന്‍ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യ തയാറാണോയെന്ന് അറിയില്ലെന്ന് സെലന്‍സ്കി പ്രതികരിച്ചു.
ENGLISH SUMMARY:
U.S. President Donald Trump spoke on the phone with Russian President Vladimir Putin. Trump said that discussions for a ceasefire between Russia and Ukraine would begin soon and that the war would come to an end. He also mentioned on social media that Russia is interested in cooperating with the United States in the trade sector.