റഷ്യയുമായി നേരിട്ട് ചര്‍ച്ചയ്ക്കുള്ള പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ ക്ഷണം സ്വീകരിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. തുര്‍ക്കിയിലെ ഇസ്താംബുളില്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടക്കും. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചശേഷമേ ചര്‍ച്ചയുള്ളൂവെന്ന നിലപാട് മാറ്റിയാണ് സെലെന്‍സ്കിയുടെ പ്രഖ്യാപനം. വെടിനിര്‍ത്തലിന് കാത്തുനില്‍ക്കേണ്ടതില്ലെന്നും ചര്‍ച്ചയ്ക്ക് തയാറാകണമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സെലെന്‍സ്കിയോട് ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചയ്ക്ക് മുന്നോടിയായി റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ സെലെന്‍സ്കി മുന്നോട്ടുവച്ചു.