വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബാല്‍ക്കണിയില്‍ നിന്ന് പോപ്പ് ലിയോ പതിനാലാമൻ പ്രാർഥന നയിക്കുന്നു. 2025 മെയ് 11. (റോയിറ്റേഴ്സ്/അമാണ്ട പെറോബെല്ലി)
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ഇരു രാജ്യങ്ങളും കൂടുതൽ ചർച്ചകളിലൂടെ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾക്ക് അയവുണ്ടാകണമെന്നും സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും വ്യാപിക്കണമെന്നും മാർപാപ്പ ലോകത്തോടുള്ള തന്റെ ആദ്യ അഭിസംബോധനയിൽ ആഹ്വാനം ചെയ്തു. യുക്രെയ്നിലെ ജനങ്ങൾക്ക് സമാധാനം ലഭിക്കട്ടെ എന്നും യുദ്ധം കാരണം വേർപിരിഞ്ഞ കുട്ടികൾക്ക് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിയെത്താൻ കഴിയട്ടെ എന്നും അദ്ദേഹം പ്രാർത്ഥിച്ചു.