ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനെ കണ്ടെത്താനുള്ള കാത്തിരിപ്പ് തുടരുന്നു. മൂന്ന് റൗണ്ട് വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്തതിനാല്‍ സിസ്റ്റൈന്‍ ചാപ്പലില്‍ നിന്ന് രണ്ടാംദിനവും കറുത്തപുക ഉയര്‍ന്നു.
പ്രതീക്ഷയോടെ, പ്രാര്‍ഥനയോടെ ക്രിസ്തുവിന്റെ വികാരിക്കായുള്ള കാത്തിരിപ്പ് തുടരുന്നു. പേപ്പല്‍ കോണ്‍ക്ലേവിന്റെ രണ്ടാംദിനത്തിലെ ആദ്യരണ്ട് വോട്ടെടുപ്പിലും ആര്‍ക്കും മൂന്നില്‍ രണ്ട് വോട്ട് നേടാനായില്ല. ഇന്നലത്തെ ആദ്യറൗണ്ടിന് ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടുവട്ടം വോട്ടെടുപ്പ് നടന്നെങ്കിലും ഫലം കണ്ടില്ല. ഇന്ത്യന്‍സമയം മൂന്നരയോടെ സിസ്റ്റൈന്‍ ചാപ്പലില്‍ നിന്ന് വീണ്ടും കറുത്തപുക ഉയര്‍ന്നു.
ഇന്ന് ഇനി രണ്ടുറൗണ്ട് വോട്ടെടുപ്പ് കൂടി നടക്കും. ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമി ആരെന്ന് അറിയാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസകള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. 133 കര്‍ദിനാള്‍മാരാണ് പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.