ശുചിമുറി ബ്ലോക്കായതിനെത്തുടര്‍ന്ന് ഡല്‍ഹി–ടൊറന്റോ എയര്‍ ഇന്ത്യ വിമാനം ഫ്ലാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടു. രണ്ടുമാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് ശുചിമുറി ബ്ലോക്കായതിനെത്തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുന്നത്. കാനഡയിലെ ടൊറന്റോയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനമാണ് ഒന്നിലധികം ശുചിമുറികള്‍ ബ്ലോക്കായതിനെത്തുടര്‍ന്ന് ജര്‍മനിയിലെ ഫ്ലാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടത്. പ്ലമ്പിങ്ങിലുള്‍പ്പെടെ സംഭവിച്ച തകരാറിനെത്തുടര്‍ന്നാണ് വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് ആറിനും സമാനസംഭവത്തെത്തുടര്‍ന്ന് ഡല്‍ഹിയിലേക്കു തിരിച്ച വിമാനം ചിക്കാഗോയിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. പരസ്പരം ബന്ധിച്ചിട്ടുള്ള പഴയ പൈപ്പുകൾ മാലിന്യ ടാങ്കുകൾ നിറയുമ്പോള്‍ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഒന്നിലധികം ശൗചാലയങ്ങളെ ബാധിക്കുന്നതെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ടോയ്‌ലറ്റില്‍ പാഡുകളും മറ്റു ഗാര്‍ബേജ് വസ്തുക്കളും അശ്രദ്ധമായി ഉപേക്ഷിക്കുന്നതും ശൗചാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പോളിത്തീന്‍ ബാഗുകളും, റാഗുകളും, തുണികളുമുള്‍പ്പെടെ യാത്രക്കാര്‍ ടോയ്‌ലറ്റില്‍ നിക്ഷേപിക്കുന്നത് പതിവാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.