uae

TOPICS COVERED

പ്രത്യാശയുടെയും സഹനത്തിന്റെയും സന്ദേശവുമായി മരണത്തെ അതിജീവിച്ച ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കി യുഎഇയിലെ ക്രൈസ്തവ വിശ്വാസികള്‍.  വിവിധ ഇടവകകളില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു.

 

അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോൿസ് സഭ  നിരണം ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ്‌  സെക്രട്ടറിയുമായ Dr. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി നേതൃത്വം നല്‍കി. വൈകിട്ട് അഞ്ചര മുതല്‍ നടന്ന നമസ്കാരത്തിലും ഉയിർപ്പ് പ്രഖ്യാപനത്തിനും, പ്രദക്ഷിണത്തിലും, സ്ലീബാ വന്ദനവ് ശുശ്രൂഷയിലും ആയിരക്കണക്കിനു വിശ്വാസികളാണ്  പങ്കെടുത്തത്.

മസ്കത്തിലെ മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയിൽ സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ്‌ മാർ പക്കോമിയോസ്‌ മെത്രലീത്തായുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. പ്രദക്ഷണത്തിന് ശേഷം ഇടവക വികാരി ഫാ. ജോസ്‌ ചെമ്മണിന്റെ നേതൃത്വത്തില്‍ ശുശ്രൂഷകൾ നടന്നു. മസ്കത്ത്‌  സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മെത്രാപ്പൊലീത്താ സഖറിയാസ്‌ മാർ പീലക്സിനോസ്‌ ശുശ്രുഷകൾക്ക് നേതൃത്വം നൽകി. മരുഭൂമിയിലെ പരുമല ആയ ഷാർജ സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ശുശ്രൂഷകൾക്ക് അടൂർ കടമ്പനാട് ഭദ്രാസനാധിപൻ  ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു.

ENGLISH SUMMARY:

Christian believers in the UAE commemorated the resurrection of Christ this Easter, renewing the message of hope and endurance. Easter services were held in various parishes, marking the triumph over death and reinforcing the spirit of faith and perseverance.