അടിച്ച് ഫിറ്റാണ്, ബോധം ഇല്ലാ, നേരെ പോയി കിടന്നതാകട്ടെ റെയിൽ പാളത്തിലും. തൊട്ടടുത്തൂടെ ചീറ് പാഞ്ഞ് ഒരു ഗുഡ്സ് ട്രെയിൽ തൊട്ടടുത്തൂടെ കടന്ന് പോയി. പെറുവിന്‍റെ തലസ്ഥാനമായ ലിമയില്‍ നിന്നാണ് ഞെട്ടിക്കുന്ന വിഡിയോ പങ്കുവയ്ക്കപ്പെട്ടത്.
വിഡിയോയില്‍ റോഡില്‍ ഒരു വാഹനം നിർത്തിയിട്ടിരിക്കുന്നത് കാണാം. അതിന് തൊട്ടടുത്തുള്ള റെയില്‍വേ ട്രാക്കില്‍ തലവച്ച്, കൈകൾ രണ്ടും നെഞ്ചില്‍ പിണച്ച് വച്ച് ഒരാൾ സുഖമായി ഉറങ്ങുന്നതും കാണാം അല്പ നിമിഷത്തിനുള്ളില്‍ ഒരു ഗുഡ്സ് ട്രെയിൽ പതുക്കെ വരികയും ട്രാക്കില്‍ തലവച്ച് കിടക്കുന്നയാളെ കടന്ന് പോവുകയും ചെയ്യുന്നു. വലിയൊരു അപകടകാഴ്ചയ്ക്ക് പകരം അത്ഭുതകരമായി രക്ഷപ്പെട്ട യുവാവ് റെയില്‍വേ ട്രാക്കില്‍ നിന്നും ഉരുണ്ട് താഴെ റോഡിലേക്ക് വീഴുകയും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകാതെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും കാണാനാവും.
ഇയാൾ മദ്യപിച്ച അവസ്ഥയിലായിരുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മദ്യ ലഹരിയില്‍ ആയിരുന്നതിനാല്‍ ട്രെയിന്‍ അടുത്തെത്തിയിട്ടും ഇയാൾ അറിഞ്ഞിരുന്നില്ല. ഇയാളുടെ ഇടത് കൈക്ക് ചെറിയ പോറല്‍ മാത്രമേ ഏറ്റിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവം നടന്നതിന് പിന്നാലെ അടിയന്തര രക്ഷാപ്രവര്‍ത്തകർ സ്ഥലത്ത് എത്തുകയും ഇയാളെ ആശുപത്രിയിലാക്കുകയും ചെയ്തു.