labour-pain

AI Generated Image

‘പ്രസവ സമയത്ത് സ്ത്രീ അനുഭവിക്കുന്ന വേദന എന്താണെന്ന് പുരുഷനും അറിഞ്ഞിരിക്കണം. അത് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിയെങ്കില്‍ മാത്രമേ ഭര്‍ത്താവ് ഭാര്യയെ നന്നായി പരിചരിക്കൂ’ എന്ന അമ്മയുടെ ഉപദേശം കേട്ട് യുവതി തന്‍റെ കാമുകനെയും കൂട്ടിക്കൊണ്ട് ചെന്നു നിന്നത് ലേബര്‍ പെയിന്‍ സിമുലേഷന്‍ സെന്ററില്‍. കൃത്രിമമായി പ്രസവ വേദന അനുഭവിപ്പിക്കുകയും അതിലൂടെ ഭാവിയില്‍ താന്‍ അനുഭവിക്കാന്‍ പോകുന്ന വേദന എന്താണെന്ന് കാമുകന് മനസ്സിലാക്കി കൊടുക്കുകയുമായിരുന്നു യുവതിയുടെ ലക്ഷ്യം. പക്ഷേ കൃത്രിമ പ്രസവ വേദന അനുഭവിച്ച യുവാവിന് ചെറുകുടലിന്‍റെ ഒരു ഭാഗമാണ് നഷ്ടമായത്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം.

കാമുകിയുടെ നിര്‍ദേശപ്രകാരം മൂന്ന് മണിക്കൂറോളമാണ് കൃത്രിമ പ്രസവവേദനയിലൂടെ യുവാവ് കടന്നു പോയത്. ലേബര്‍ പെയിന്‍ സിമുലേഷന്‍ സെന്ററിലേക്ക് വരണമെന്ന കാമുകിയുടെ അഭ്യര്‍ത്ഥന ആദ്യം യുവാവ് നിരസിച്ചെങ്കിലും പിന്നീട് സമ്മതിച്ച് കൂടെ ചെന്നു. ചര്‍മ്മത്തിലൂടെയും പേശികളിലൂടെയും വൈദ്യുതി പ്രവാഹം കടത്തിവിട്ടാണ് കൃത്രിമ പ്രസവ വേദന അനുഭവിപ്പിക്കുന്നത്. ഘട്ടം ഘട്ടമായി വേദന ഉയര്‍ത്തികൊണ്ടു വരികയാണ് ചെയ്യുക. ഇങ്ങനെ വേദന കൂടികൂടി എട്ടാം ലെവല്‍ വരെ എത്തിയപ്പോള്‍ യുവാവിന് കടുത്ത ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. പത്താം ലെവലിലേക്ക് എത്തിയപ്പോഴേക്കും ഇയാള്‍ ആകെ തളര്‍ന്നു. കരയാന്‍ തുടങ്ങി. അടിവയറിന് കടുത്ത വേദനയുണ്ടെന്ന് പറഞ്ഞ യുവാവ് ഛര്‍ദ്ദിക്കുകയും ചെയ്തു.

ഒരാഴ്ച കഴിഞ്ഞിട്ടും യുവാവിന്‍റെ വയറുവേദന മാറിയില്ല. ഇതോടെ വൈദ്യസഹായം തേടിയപ്പോഴാണ് യുവാവിന്റെ ചെറുകുടല്‍ തകരാറിലായി എന്ന വിവരം അറിയുന്നത്. ഇതോടെ കാമുകനെ ശാരീരികമായി വേദനിപ്പിക്കുക എന്നതായിരുന്നില്ല തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും ലക്ഷ്യമെന്ന് കാമുകി വ്യക്തമാക്കി. താന്‍ ഭാവിയില്‍ അനുഭവിക്കാനിടയുള്ള വേദന എന്താണെന്ന് കാമുകനും അറിഞ്ഞിരിക്കണം എന്ന് അമ്മയും സഹോദരിയും ഉപദേശം തന്നു. അതുപ്രകാരം ചെയ്ത കാര്യങ്ങള്‍ വിപരീതമായി. കാമുകന് ഇതുമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളുടെ ഉത്തരവാദിത്വം തനിക്കു തന്നെയാണ് എന്നും യുവതി പിന്നീട് പറഞ്ഞു. സംഭവം വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.

ENGLISH SUMMARY:

"A man should also understand the pain a woman goes through during childbirth. Only when he realizes its intensity can he truly care for his wife," was the advice a mother gave her daughter. Taking this to heart, a young woman took her boyfriend to a labor pain simulation center. Her goal was to make him experience artificial labor pain and help him understand what she would go through in the future. However, the experience took an unexpected turn when the young man ended up losing a part of his small intestine due to the simulated labor pain.