മക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാല്‍ ജോലിയും കുടുംബവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നവര്‍ വിരളമാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍. പല സ്ത്രീകളും കുഞ്ഞുങ്ങളായതിന് ശേഷം ജോലി ഉപേക്ഷിക്കാറാണ് പതിവ്. എന്നാല്‍ ഇവിടെ അതില്‍ നിന്നൊക്കെ വ്യത്യസ്ത ആയ അമ്മയാണ് റേച്ചൽ കൗർ.
മക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ 700കിലോമീറ്റര്‍ ദിവസം യാത്ര ചെയ്യുന്ന അമ്മയാണ് ഇപ്പോള്‍ സൈബറിടത്തെ താരം. ഇന്ത്യൻ വംശജയായ റേച്ചൽ കൗർ മലേഷ്യൻ സംസ്ഥാനമായ പെനാങ്ങിലാണ് കുടുംബമായി താമസിക്കുന്നത്. മലേഷ്യയിലെ എയർ ഏഷ്യയുടെ ഫിനാൻസ് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് മാനേജരാണ് റേച്ചൽ.
എന്നും വിമാനത്തിലാണ് ഓഫീസിലേക്കുള്ള റേച്ചലിന്‍റെ യാത്ര. ഇതാണ് ഇക്കാര്യത്തിലെ ഏറ്റവും വലിയ കൗതുകം. 12 ഉം 11 ഉം വയസ്സുള്ള തന്റെ രണ്ട് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ പുലര്‍ച്ചെ 4 മണിക്ക് റേച്ചല്‍ വീട്ടില്‍ നിന്നിറങ്ങും. തിരിച്ച് രാത്രി 8 മണിയോടെ വീട്ടിലെത്തും. ക്വാലലംപൂരിൽ ഒരു വീട് വാടകയ്‌ക്കെടുക്കുകയും ആഴ്ചയിൽ ഒരിക്കൽ മാത്രം തന്റെ കുടുംബത്തെ സന്ദർശിച്ചിരുന്ന റേച്ചൽ 2024ലാണ് ഓഫിസിലേക്ക് ദിവസവും വിമാനയാത്ര നടത്താൻ തീരുമാനിച്ചത്. വീട് വാടകയ്‌ക്കെടുത്ത് നിന്നതിനേക്കാൾ ചെലവ് കുറവാണ് എന്നും വിമാനയാത്രയ്ക്കായി ചെലവഴിക്കുന്നതെന്നാണ് റേച്ചൽ പറയുന്നത്. 41,000 രൂപ ചെലവഴിച്ചിരുന്നിടത്ത് ഇപ്പോൾ അത് 27,000 രൂപയാണ് റേച്ചലിന്‍റെ ചിലവ്.