
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ആക്രമണം. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണ് ട്രംപിനെതിരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെ വെടിയുതിര്‍ക്കാന്‍ ശ്രമം നടന്നു. വേദിയില്‍ പരുക്കേറ്റ് വീണ ട്രംപിനെ സുരക്ഷാസേന ഉടന്‍ മാറ്റി .ട്രംപ് സുരക്ഷിതനെന്ന് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചു. ട്രംപിന്റെ വലത് ചെവിക്കാണ് പരുക്കേറ്റത്. റാലിയില്‍ പങ്കെടുത്ത രണ്ടുപേര്‍ ആക്രമണത്തില്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.