ഈ വാരാന്ത്യത്തിൽ ത്രില്ലർ പ്രേമികൾക്കായി രണ്ട് വിസ്മയ ചിത്രങ്ങൾ മനോരമമാക്സ് ഒരുക്കുന്നു! ഒന്നിനൊന്ന് മെച്ചപ്പെട്ട കഥാപശ്ചാത്തലവും അവിസ്മരണീയമായ വൈകാരിക മുഹൂർത്തങ്ങളും കൊണ്ട് പ്രേക്ഷകശ്രദ്ധ കവരുന്ന ഈ സിനിമകൾ വേറിട്ടൊരു കാഴ്ചാനുഭവമാണ് നൽകുന്നത്.
ജൂലൈ 31-ന് സ്ട്രീമിങ് ആരംഭിക്കുന്ന പ്രസാദ് നൂറനാട് ചിത്രം 'കാലം പറഞ്ഞ കഥ' തികച്ചും റിയലിസ്റ്റിക്കായ ഒരു അനുഭവമാണ്. അജാസും രശ്മി അനിലും മുഖ്യ കഥാപാത്രങ്ങളാകുന്ന ഈ ഫാമിലി ഡ്രാമ, ലഹരിയുടെ കെണിയിൽപെട്ട് ജീവിതം കൈവിട്ടുപോകുന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെ കഥ പങ്കുവെക്കുന്നു. നാടിനെ നടുക്കിയ കൊലപാതക പരമ്പരയിലേക്കാണ് അവൻ എത്തുന്നത്.
മരണത്തിന്റെ കൃത്യസമയം മുൻകൂട്ടിയറിയുന്ന ഭീതി പടർത്തി, കോട്ടയം നസീറും ജിൻസ് ജോയിയും മുഖ്യ കഥാപാത്രങ്ങളാകുന്ന ടി.എസ്. സാബു ചിത്രം 'ഡോ. ബെന്നറ്റ്' ഓഗസ്റ്റ് 1 മുതൽ മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിക്കുന്നു. ഒരു തത്സമയ ചാനൽ പരിപാടിക്കിടെ പ്രശസ്തനായ ഒരു മെന്റലിസ്റ്റ്, സമൂഹത്തിലെ നാല് പ്രമുഖരുടെ ചിത്രങ്ങളും അവരുടെ മരണത്തീയതിയും കൃത്യമായി പ്രഖ്യാപിച്ച ശേഷം വേദിയിൽ വെച്ച് സ്വയം ജീവനൊടുക്കുന്നു! ആദ്യത്തെ തീയതി അടുക്കുമ്പോഴേക്കും ആ പ്രമുഖരിൽ ഒരാൾ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്നു. ഇതോടെ ബാക്കി മൂന്ന് പേരും അവരുടെ കുടുംബങ്ങളും ജീവനായുള്ള നെട്ടോട്ടത്തിലാണ്. മരണപ്പട്ടികയിലെ അടുത്തയാൾക്ക് രക്ഷപ്പെടാനാകുമോ എന്ന ആകാംഷ ഉയർത്തി ചിത്രം കഥ പറയുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നമ്പർ 1 ഒടിടി പ്ലാറ്റ്‌ഫോമായ മനോരമമാക്സ് മികച്ച വിനോദാനുഭവമാണ് നിങ്ങൾക്ക് സമ്മാനിക്കുന്നത്! ആഴ്ചതോറുമുള്ള പുതിയ സിനിമാ റിലീസുകൾ, 500-ലധികം സൂപ്പർഹിറ്റ് ചിത്രങ്ങൾ, മഴവിൽ മനോരമയിലെയും മനോരമ ന്യൂസിലെയും പ്രോഗ്രാമുകൾ ഉൾപ്പെടെ 20,000-ത്തിലധികം മണിക്കൂർ വിനോദ ശേഖരം ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ.
രണ്ട് മികച്ച ത്രില്ലറുകൾ, മറക്കാനാവാത്ത രണ്ട് അനുഭവങ്ങൾ, ഒരേയൊരു വീക്കെൻഡ്! 'കാലം പറഞ്ഞ കഥ'യും 'ഡോ. ബെന്നറ്റും' ഇപ്പോൾ തന്നെ മനോരമമാക്സിൽ കാണൂ!