വീക്കെൻഡ് ആഘോഷമാക്കാൻ സമ്പൂർണ്ണ മലയാള ഒടിടി പ്ലാറ്റ്‌ഫോമായ മനോരമമാക്സ് ഈ വാരവും ഒരുക്കുന്നത് വമ്പൻ റിലീസുകൾ! ഡാർക്ക് കോമഡി, ഹൊറർ സസ്‌പെൻസ്, ഹൃദയസ്പർശിയായ ജീവിതകഥകൾ എന്നിങ്ങനെ ഒന്നിനൊന്ന് മത്സരിക്കുന്ന നാല് കിടിലൻ ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച മുതൽ പ്രേക്ഷകരിലേക്ക് എത്തുന്നത്. 

മോളിവുഡ് ടൈംസ്

ജൂലൈ 3 വെള്ളിയാഴ്ച സൂപ്പർ ഹിറ്റ് ചിത്രം ‘മോളിവുഡ് ടൈംസ്’ സ്ട്രീമിങ് ആരംഭിക്കും. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സി'ലൂടെ ശ്രദ്ധേയനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് ആഷിഖ് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രം, മലയാള സിനിമയിലെ ഏറ്റവും മികച്ച ഹൊറർ സംവിധായകനാകാൻ ആഗ്രഹിക്കുന്ന ഒരു യുവ സിനിമാമോഹിയുടെ കഥയാണ് പറയുന്നത്. സിനിമാലോകത്തിന്റെ പരിമിതികളെക്കുറിച്ചുള്ള പിതാവിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട്, ഇൻഡസ്ട്രിയെ രക്ഷിക്കാൻ അവൻ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. നസ്ലിൻ നായക വേഷത്തിലും ഷറഫുദ്ദീൻ, വിനീത് ശ്രീനിവാസൻ, സംഗീത് പ്രതാപ് എന്നിവർ തുല്യ പ്രാധാന്യത്തോടെ അണിനിരക്കുന്ന ‘മോളിവുഡ് ടൈംസ്’ ഇപ്പോൾ ഇന്ത്യ, MENA റീജിയൺ ഒഴികെയുള്ള ആഗോള പ്രേക്ഷകർക്കായി മനോരമമാക്സിലൂടെ ലഭ്യമാകും.

അന്ത്രു ദി മാൻ

കഷ്ടപ്പാടുകളെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ സ്വീകരിക്കുന്ന ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ’അന്ത്രു ദി മാൻ’ മനോരമമാക്സിലൂടെ ജൂലൈ 3 മുതൽ കാണാം. ശിവകുമാർ കങ്കോൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ, ഇതുവരെ കണ്ട ഹാസ്യ വേഷങ്ങളിൽ നിന്നെല്ലാം മാറി തികച്ചും വ്യത്യസ്തവും ശക്തവുമായ പ്രകടനമാണ് പ്രിയ താരം ഹരിശ്രീ അശോകൻ കാഴ്ച്ചവെക്കുന്നത്. ഒരു അറവുശാലാ തൊഴിലാളിയുടെ ജീവിതം നേരായി പറയുന്ന ചിത്രത്തിൽ അനുമോൾ, മനോജ് കെ.യു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

നിധിയും ഭൂതവും

ജൂലൈ 4 ശനിയാഴ്ച പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ കിടിലൻ സസ്‌പെൻസ് മിസ്റ്ററി ചിത്രം ‘നിധിയും ഭൂതവും’ എത്തും. സാജൻ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ അനീഷ് ജി. മേനോൻ, അശ്വത് ലാൽ, മുഹമ്മദ് റാഫി എന്നിവരാണ് അണിനിരക്കുന്നത്. പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു ഹോംസ്റ്റേയിലേക്ക് താമസം മാറുന്ന മൂന്ന് മെക്കാനിക്സുമാരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പങ്കുവെക്കുന്നത്.

തീ പുക ചാരം

ജൂലൈ 5 ഞായറാഴ്ച ഷിയാസ് ജാസ് സംവിധാനം ചെയ്ത വ്യത്യസ്തമായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘തീ പുക ചാരം’ റിലീസ് ചെയ്യും. യഥാർത്ഥ സംഭവങ്ങളുടെ പുനരാവിഷ്കാരം എന്ന രീതിയിലുള്ള ദൃശ്യാവിഷ്കാര ശൈലിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു വന്യജീവി ഫോട്ടോഗ്രാഫറുടെ നിഗൂഢമായ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ്. 

അഞ്ഞൂറിലധികം സൂപ്പർഹിറ്റ് സിനിമകളും, ഇരുപതിനായിരത്തിലേറെ മണിക്കൂർ ദൈർഘ്യമുള്ള മികച്ച പ്രോഗ്രാമുകളും, മഴവിൽ മനോരമ, മനോരമ ന്യൂസ് ചാനലുകളിലെ ജനപ്രിയ പരിപാടികളും അടങ്ങുന്ന വമ്പൻ ശേഖരമാണ് മനോരമമാക്സ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ട്വിസ്റ്റും ചിരിയും ഭയവും ഒന്നിച്ച്; വീക്കെൻഡ് ആഘോഷമാക്കാൻ മനോരമമാക്സിനോളം മറ്റൊരു ഇടമില്ല. 

ENGLISH SUMMARY:

Malayalam OTT platform Manorama Max is set to release four exciting new films this weekend, offering a diverse range of genres including dark comedy, horror suspense, and heartwarming life stories. These new additions promise to make your weekend viewing experience exceptional with a mix of twists, laughter, and thrill.