ക്രൈം ത്രില്ലറുകൾ മുതൽ ഫാമിലി കോമഡികൾ വരെ, മലയാള സിനിമാ പ്രേമികളുടെ അഭിരുചികള്‍ക്കനുസരിച്ച് വൈവിധ്യമാര്‍ന്ന സിനിമകളുടെ പ്രദര്‍ശം തുടരുകയാണ് മനോരമ മാക്സില്‍. മനോരമമാക്‌സ് കഴിഞ്ഞ വാരം പ്രേക്ഷകരിലെത്തിച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'ധീരം' വലിയ ജനപ്രീതി നേടി സ്ട്രീമിംഗ് തുടരുകയാണ്. ആ വിപുലമായ മൂവി ലൈബ്രറിയിലേക്ക് ഈ ആഴ്ചയിലും വമ്പൻ റിലീസുകളാണ് എത്തുന്നത്.
സൂപ്പർഹിറ്റ് ചലച്ചിത്രം 'വലതുവശത്തെ കള്ളൻ’ ഇപ്പോൾ മുതൽ മനോരമമാക്സിൽ കാണാം. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിൽ എത്തിയ സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലറാണ് 'വലതുവശത്തെ കള്ളൻ'. അഴിമതിക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്റെ മകനെ നിയമത്തിന് മുന്നിൽ നിന്ന് രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളും, നീതിക്കായി പോരാടുന്ന ഒരച്ഛൻ ഒരുക്കുന്ന കെണികളുമാണ് സിനിമയുടെ ഇതിവൃത്തം.
ഓരോ വരാന്ത്യവും പുതിയ സിനിമ ഒടിടി റിലീസ് ഉറപ്പ് നല്‍കുന്ന മലയാളത്തിലെ ഏക OTT പ്ലാറ്റ്‌ഫോമാണ് മനോരമ മാക്സ്. ഷെയ്ൻ നിഗം നായകനാകുന്ന സൂപ്പർഹിറ്റ് ചിത്രം 'ഹാൽ’ ഉടൻ മനോരമമാക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തും. മഴവിൽ മനോരമയിലെയും മനോരമ ന്യൂസിലെയും ഹിറ്റ് പ്രോഗ്രാമുകൾക്ക് പുറമെ, അഞ്ഞൂറിലധികം ബ്ലോക്ക്ബസ്റ്റർ സിനിമകളും ഇരുപതിനായിരത്തിലധികം മണിക്കൂർ നീളുന്ന വിനോദശേഖരവുമാണ് മനോരമമാക്‌സ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ വാരന്ത്യങ്ങൾ കൂടുതൽ ആവേശകരമാക്കാൻ ഇന്ന് തന്നെ മനോരമമാക്‌സ് സബ്സ്‌ക്രൈബ് ചെയ്യൂ!