മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പിആർ വർക്ക് നടത്തുന്നുവെന്ന നടന്‍ ജോജു ജോര്‍ജിന്‍റെ ആരോപണം കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോർജിന്റെ പ്രതികരണം. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചിരുന്നു. പിന്നാലെ ഈ താര ദമ്പതികള്‍ ആരെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
ഈ ദമ്പതികളെ പറ്റി സൂചന നല്‍കിയിരിക്കുകയാണ് വ്ലോഗര്‍ ലക്ഷ്മി മേനോന്‍. ‘ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മൾ അതിലും മുകളിലാണ് ചേട്ടാ,' എന്നാണ് ജോജുവിന്‍റെ ചിത്രത്തിനൊപ്പം കുറിച്ചുകൊണ്ട് ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവച്ചത്. ഇതിന് പിന്നാലെ തന്നെ താരം ഈ സ്റ്റോറി നീക്കം ചെയ്യുകയും ചെയ്തു.
‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ജോജു ഇൻസ്റ്റഗ്രാം ലൈവില്‍ വന്നത്. സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെയും നടന്‍ സംസാരിച്ചിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത വരവ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് പുറത്ത് വിവാദങ്ങള്‍ പുകയുന്നത്. ജോജു ജോർജിനൊപ്പം അർജുൻ അശോകൻ, മുരളി ഗോപി, ബാബുരാജ്, സാനിയ ഇയ്യപ്പൻ, ദീപക് പറമ്പോൽ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.