manorama-max

TOPICS COVERED

സിനിമ റിലീസുകൾക്കായി ഉത്സവകാലം കാത്തിരുന്നിരുന്ന കാലം കഴിഞ്ഞു. ഡിജിറ്റൽ വിനോദരംഗത്ത് പുതിയ വിപ്ലവം കുറിച്ചുകൊണ്ട് ഓരോ വാരാന്ത്യത്തെയും ഒരു സിനിമാ ഉത്സവമാക്കി മാറ്റുകയാണ് മനോരമമാക്സ്. ഈ ആഴ്ചയാകട്ടെ, മൂന്ന് വ്യത്യസ്ത സിനിമകളുടെ വമ്പൻ റിലീസുകളുമായി പ്രേക്ഷകരുടെ സ്വീകരണമുറികളെ പ്രീമിയർ തിയേറ്ററുകളാക്കി മാറ്റാനൊരുങ്ങുകയാണ് നിങ്ങളുടെ പ്രിയപ്പെട്ട ഒടിടി പ്ലാറ്റ്‌ഫോം.

ഈ വാരത്തെ പ്രധാന കാഴ്ചകൾ:

●മെറി ക്രിസ്മസ് : നർമ്മവും കുടുംബബന്ധങ്ങളും കോർത്തിണക്കി മിഥുൻ ജ്യോതി സംവിധാനം ചെയ്ത ഈ ചിത്രം, ഏവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ക്ലീൻ ഫീൽ-ഗുഡ് കോമഡി എന്റർടൈനറാണ്.

●ഈറവൻ : കാടിന്റെ പശ്ചാത്തലത്തിൽ ഒരു കൊച്ചുബാലന്റെ ആത്മസംഘർഷങ്ങൾ വരച്ചുകാട്ടുന്ന അവാർഡ് ചിത്രം. ബിനുരാജ് കല്ലട രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഐഎഫ്എഫ്ഡി (IFFD) വേദിയിൽ 'മികച്ച വരികൾക്കുള്ള' പുരസ്‌കാരം നേടിയിട്ടുണ്ട്. അതുൽ ടൈറ്റസ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.

● പുള്ള്  : വിശ്വാസവും അതിജീവനവും ഒത്തുചേരുന്ന മണ്ണിൽ തൊട്ടുള്ള പച്ചയായ ജീവിതകഥ. പ്രവീൺ കേളിക്കോടൻ, റിയാസ് റാസ് എന്നിവർ ചേർന്ന് ഒരുക്കിയ ഈ ചിത്രം നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്. മലയാളത്തിലെ നമ്പർ വൺ ഒടിടി പ്ലാറ്റ്‌ഫോം എന്ന നിലയിൽ ഓരോ ആഴ്ചയും പുതിയ സിനിമകളുമായി മനോരമമാക്സ് മുന്നേറുന്നു. മഴവിൽ മനോരമയിലെയും മനോരമ ന്യൂസിലെയും മുഴുവൻ പരിപാടികൾക്ക് പുറമെ, അഞ്ഞൂറിലധികം സൂപ്പർഹിറ്റ് സിനിമകളും ഇരുപതിനായിരത്തിലേറെ മണിക്കൂർ ദൈർഘ്യമുള്ള വിനോദ പരിപാടികളുമാണ് മനോരമമാക്സ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

മലയാളത്തിലെ നമ്പർ വൺ ഒടിടി പ്ലാറ്റ്‌ഫോമിനൊപ്പം വിനോദത്തിന്റെ പുതിയ ലോകം തുറക്കൂ. സന്ദർശിക്കൂ മനോരമമാക്സ്

ENGLISH SUMMARY:

ManoramaMax is transforming every weekend into a cinematic festival with its new digital entertainment revolution, moving beyond traditional festive season movie releases. This week, the platform is set to turn viewers' living rooms into premiere theatres with the grand release of three distinct films.