അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ചിത്രം ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ഇന്ന് മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കാൻ (Cannes), റഷ്യ തുടങ്ങിയ പ്രമുഖ മേളകളിൽ പ്രദർശിപ്പിച്ച് പ്രശംസ നേടിയ ഈ ചിത്രം, ‘ബിരിയാണി’ എന്ന മാസ്റ്റർപീസിന് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന സിനിമയാണ്.

ചിത്രത്തിൽ മീര എന്ന കഥാപാത്രമായി അതിശയിപ്പിക്കുന്ന പ്രകടനമാണ് റിമ കല്ലിങ്കൽ കാഴ്ചവെച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരവും റിമയെ തേടിയെത്തി. ഒരു തുരുത്തിൽ പ്രായമായ അമ്മയോടൊപ്പം, പുരാതനമായ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമിടയിൽ ജീവിക്കുന്ന മീരയുടെ കഥയാണിത്. കുടുംബത്തെ പിന്തുടരുന്ന നാഗശാപത്തിന്റെ നിഗൂഢതകൾക്കിടയിലൂടെയുള്ള അവളുടെ ജീവിതം പ്രേക്ഷകരെ ആകർഷിക്കും. 

സരസ ബാലുശ്ശേരി, ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഡിജിറ്റൽ യുഗത്തിലെ പൊള്ളത്തരങ്ങളെയും സോഷ്യൽ മീഡിയ നമ്മുടെ സ്വകാര്യതകളിലേക്ക് എങ്ങനെ കടന്നുകയറുന്നു എന്നതിനെയും ചിത്രം ശക്തമായി വിമർശിക്കുന്നു. ശാന്തമായി ജീവിച്ചിരുന്ന അമ്മയും മകളും അപ്രതീക്ഷിതമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും, തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സ്വകാര്യ വേദനകൾ പോലും ലൈക്കുകൾക്കായി പരസ്യമാക്കപ്പെടുന്ന ഇന്നത്തെ ലോകത്തിന്റെ യഥാർത്ഥ മുഖം ഈ മിസ്റ്ററി ഡ്രാമ തുറന്നുകാട്ടുന്നു.

മനോരമ ന്യൂസ് മഴവിൽ മനോരമ ചാനലുകളിലെ പ്രോഗ്രാമുകൾക്ക് പുറമെ, അഞ്ഞൂറിലേറെ ബ്ലോക്ക്ബസ്റ്റർ സിനിമകളും 20,000-ത്തിലധികം മണിക്കൂർ വിനോദവും സമ്മാനിക്കുന്ന മലയാളത്തിലെ ഏക സമ്പൂർണ്ണ OTT പ്ലാറ്റ്‌ഫോമാണ് മനോരമ മാക്സ്. ലോകം അഭിനന്ദിച്ച ഈ ചിത്രം കാണാം, മനോരമ മാക്സിൽ മാത്രം 

ENGLISH SUMMARY:

Theater: The Myth of Reality, an internationally acclaimed film, begins streaming on Manorama Max today. This mystery drama, directed by Sajin Babu, stars Rima Kallingal and explores themes of social media intrusion and ancient curses.