മലയാളികളുടെ പ്രിയപ്പെട്ട ഒടിയൻ മാണിക്യൻ ആ കുലത്തിന്റെ അവസാന കണ്ണിയായിരുന്നുവെങ്കിൽ, ആ ഇതിഹാസത്തിന്റെ ആദിരൂപത്തെ തേടിയുള്ള യാത്രയാണ് 'ഒടിയങ്കം'. നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ആ ചരിത്രത്തിന്റെ വേരുകളിലേക്കും, ആദ്യ ഒടിയന്റെ ഉദയത്തിലേക്കും വെളിച്ചം വീശുന്ന ഈ ചിത്രം ഇന്നുമുതൽ മനോരമ മാക്സിൽ സ്ട്രീമിംങ് ആരംഭിച്ചു.
മനുഷ്യനിൽ നിന്ന് ഒടിയനിലേക്കുള്ള വേലു എന്ന യുവാവിന്റെ ഭയാനകവും നിഗൂഢവുമായ പരിണാമമാണ് സിനിമയുടെ ഇതിവൃത്തം. സുനിൽ സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘ഒടിയങ്കം’ തന്ത്ര-മന്ത്ര ശാസ്ത്രങ്ങളുടെ സ്വാധീനം പറയാൻ ശ്രമിക്കുന്നു. ഒടിവിദ്യയുടെ പിന്നിലെ രഹസ്യങ്ങളും അത് സ്വായത്തമാക്കാൻ ഒരു മനുഷ്യൻ നൽകേണ്ടി വരുന്ന വിലയും ചിത്രം പച്ചയായി ആവിഷ്കരിക്കുന്നു.
ഐതിഹ്യങ്ങളുടെ കരുത്തും നിഗൂഢതയും ഇഷ്ടപ്പെടുന്നവർക്ക് ഒരപൂർവ്വ അനുഭവമായിരിക്കും ഈ ചിത്രം. നിഴലുകൾ രൂപം മാറുന്ന ആ നിഗൂഢത നേരിട്ട് കാണാം.‘ഒടിയങ്കം’ ഇന്നുമുതൽ മനോരമ മാക്സിൽ. ഒടിയങ്കം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.