കാട്ടാനകളെ കുരുക്കാൻ കാട്ടിലൊരുങ്ങുന്ന കെണിയാണ് 'ഖെദ്ദ'; എന്നാൽ മനുഷ്യർ പരസ്പരം ഒരുക്കുന്ന വൈകാരിക കെണികളെക്കുറിച്ചാണ് മനോജ് കാന 'ഖെദ്ദ'യിലൂടെ സംസാരിക്കുന്നത്. ഒരു പ്രായത്തിന് ശേഷം ജീവിതത്തിലേക്ക് കടന്നുവരുന്ന ബന്ധങ്ങളും, അവയെ ന്യായീകരിക്കാൻ ശ്രമിക്കുന്ന മനുഷ്യസഹജമായ വികാരങ്ങളുമാണ് ഈ സിനിമയുടെ പശ്ചാത്തലം.
സുരക്ഷിതമായ ഒരു വീടിനെ തകർന്ന ഹൃദയങ്ങളുടെ ഇടമാക്കി മാറ്റുന്ന ആത്മസംഘർഷങ്ങളെ ആശ ശരത്ത് അങ്ങേയറ്റം തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, ഉത്തര ശരത്ത് എന്നിവരുടെ പ്രകടനങ്ങളും സിനിമയ്ക്ക് മറ്റൊരു തലം നൽകുന്നു.
മലയാള സിനിമയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ട 'ഖെദ്ദ' ഇപ്പോൾ മനോരമമാക്സിലൂടെ നിങ്ങളുടെ സ്വീകരണമുറിയിലേക്ക് എത്തുന്നു. മികച്ച സിനിമകളുടെയും ഒറിജിനലുകളുടെയും വിപുലമായ ശേഖരമുള്ള മനോരമമാക്സ് (manoramaMAX) സബ്‌സ്ക്രൈബ് ചെയ്ത് ഈ വേറിട്ട സിനിമാനുഭവം ആസ്വദിക്കൂ.
'ഖെദ്ദ' ഇപ്പോൾ കാണാം മനോരമമാക്സിൽ മാത്രം: