യുവതാരങ്ങളായ സർജാനോ ഖാലിദ് , ശ്രീനാഥ് ബാബു, വൈഷ്ണവി രാജ്, മാളവിക ശ്രീനാഥ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് വെബ് സീരീസ് 'COUPLING ' ന്റെ ട്രൈലെർ ഒക്‌ടോബർ 11 ന് manoramaMAX യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. സീരീസ് ഉടൻ തന്നെ മനോരമമാക്സിൽ സ്ട്രീം ചെയ്യും . യുവാക്കളെ ആകർഷിക്കുന്ന രീതിയിൽ ത്രികോണ പ്രണയത്തിന്റെയും, സൗഹൃദത്തിന്റെയും കഥ പറയുന്ന വെബ് സീരീസ് ടെക്നിക്കൽ സൈഡിലും മികച്ച ക്വാളിറ്റിയിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. MMX Entertainment ന്റെ ബാനറിൽ മനോജ് കുമാർ പി.സി നിർമാണവും നവാഗതനായ പ്രമോദ് മോഹൻ സംവിധാനവും നിർവഹിച്ചിരിക്കുന്നു.