ജയരാജ് സംവിധാനം ചെയ്ത 'ശാന്തമീ രാത്രിയില്‍' നാളെ മുതല്‍ മനോരമ മാക്സില്‍. ഓഗസ്റ്റ് 22 മുതല്‍ ചിത്രം മനോരമ മാക്സില്‍ സ്ട്രീമിങ് ആരംഭിക്കും. രണ്ട് കാലങ്ങളില്‍ രണ്ട് സ്ഥലങ്ങളില്‍ നടക്കുന്ന പ്രണയത്തെ പറ്റിയാണ് ചിത്രം പറയുന്നത്. കെ.ആര്‍.ഗോകുല്‍ എസ്തര്‍ എനില്‍,സിദ്ധാര്‍ഥ് ഭരതന്‍, കൈലാഷ്, മാല പാര്‍വതി, വിജി വെങ്കടേഷ് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളിലെത്തുന്നത്.
ജാസി ഗിഫ്റ്റാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. 20 വര്‍ഷങ്ങള്‍ക്കു ശേഷം ജയരാജും ജാസി ഗിഫ്റ്റും ഒന്നിച്ച ചിത്രം കൂടിയാണ് 'ശാന്തമീ രാത്രിയില്‍'. ന്യൂ ജനറേഷൻ സിനിമയുടെ ബാനറിൽ ജയരാജ്, റോൾഡ് തോമസ് ജെയിംസ് വലിയപറമ്പിൽ, സുനിൽ സക്കറിയ, ജോർജ് കുരുവിള, ജോബി ജോസ്, സാവിയോ ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.