ധനുഷ് നായകനായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് കുബേര. പ്രമുഖ തെലുങ്ക് സംവിധായകനായ ശേഖര്‍ കമ്മുലുവാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ധനുഷിനൊപ്പം നാഗാര്‍ജുനയും രശ്മിക മന്ദാനയുടെ പ്രധാനകഥാപാത്രങ്ങളായി ചിത്രത്തിലെത്തിയിരുന്നു.
മികച്ച പ്രേക്ഷകപ്രതികരണത്തിനൊപ്പം ബോക്സ് ഓഫീസിലും ചിത്രം വിജയമായിരുന്നു. ആഗോള തലത്തില്‍ 132 കോടിയാണ് ചിത്രം നേടിയത്. കേരളത്തില്‍ ദുൽഖര്‍ സല്‍മാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം റിലീസായി എത്തിച്ചത്. ഇപ്പോഴിതാ കുബേരയുടെ ഒടിടി സ്‍ട്രീമിങ് തീയതിയും പുറത്തുവന്നിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത്. ജൂലൈ 18നായിരിക്കും ചിത്രത്തിന്‍റെ സ്ട്രീമിങ് ആരംഭിക്കുക.
പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തില്‍ ഹരീഷ് പേരടി, ദലിപ് താഹിൽ എന്നിവരും അഭിനയിച്ചിരുന്നു.