തെന്നിന്ത്യയുടെ സെന്‍സേഷണല്‍ സംഗീതസംവിധായകനാണ് ഇപ്പോള്‍ സായ് അഭ്യങ്കര്‍. തമിഴ്, തെലുങ്ക് സിനിമാ വ്യവസായങ്ങളിലെ തിരക്കുള്ള സംഗീതസംവിധായകനായ അദ്ദേഹം ഇപ്പോൾ ലോകേഷ് കനകരാജ് നിർമ്മിക്കുന്ന 'ബെൻസ്', അല്ലു അർജുൻ-അറ്റ്ലീ കൂട്ടുകെട്ടിന്റെ ചിത്രം 'രാക്ക', ധനുഷിന്റെ 'ഓം' തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാണ്. 

തിങ്ക് മ്യൂസിക് പുറത്തിറക്കിയ "കച്ചി സെറ" എന്ന ഒറ്റ ഗാനത്തിലൂടെയാണ് സായ് രാജ്യമെമ്പാടും തരംഗമായത്. പിന്നീട് പുറത്തിറങ്ങിയ "ആസ കൂട", "സിത്തിര പുത്തിരി", "വിഴി വീക്കുര" എന്നീ ഗാനങ്ങളും ദശലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഏറ്റെടുത്തത്. 

സിനിമയിലെ വമ്പന്‍ പ്രൊജക്ടുകള്‍ക്കിടയില്‍ തന്‍റെ പുതിയ ഗാനമിറക്കാനൊരുങ്ങുകയാണ് സായ്. "രഥിമ" എന്ന പാട്ടിന്‍റെ പ്രമോ വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിവേക് എഴുതിയ വരികള്‍ ഈണം നല്‍കി പാടിയിരിക്കുന്നത് സായ് അഭ്യങ്കര്‍ തന്നെയാണ്. താരത്തിന്‍റെ പാട്ടുകളിലെ നായികമാര്‍ക്ക് ഒരു പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. ഇത്തവണ പുതിയ നാഷണല്‍ ക്രഷ് ഭാഗ്യശ്രീ ബോര്‍സെയാണ് സായിയുടെ നായികയാവുന്നത്. നാളെയാണ് പാട്ടിന്‍റെ പൂര്‍ണരൂപം പുറത്തിറങ്ങും. 

ENGLISH SUMMARY:

Sensational South Indian music director Sai Abhyankkar is gearing up for the release of his brand-new music video titled "Rathima". The promo for the song, composed, written by Vivek, and sung by Sai himself, has already been released by the makers. For this track, national crush Bhagyashri Borse features as the female lead, adding to the excitement surrounding his popular music videos. The full version of the song is scheduled to be released tomorrow. Meanwhile, Sai continues to work on major upcoming film projects in Tamil and Telugu, including Lokesh Kanagaraj's Benz, Allu Arjun and Atlee's Raaka, and Dhanush's Om.