jajikaya

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നന്ദമൂരി ബാലകൃഷ്ണയുടെ അഖണ്ഡ 2. ചിത്രത്തിന്‍റെ ഒന്നാം ഭാഗം വന്‍വിജയമായിരുന്നു. അഖണ്ഡയിലെ പുതിയ ഗാനം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.  തമന്‍ ഈണം നല്‍കിയ ജാജികായ എന്ന പാട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ശ്രേയ ഘോഷാലും ബ്രിജേഷ് ഷാൻഡില്യയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ബാലകൃഷ്ണയുടെ ഹൈ വോള്‍ട്ടേജ് പെര്‍ഫോമന്‍സാണ് പാട്ടിന്‍റെ ഹൈലൈറ്റ്. സംയുക്തയുടെ ഹോട്ട് ലുക്കും ശ്രദ്ധ നേടുന്നുണ്ട്. അതേസമയം ഇരുവരുടേയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ച് ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 65 കാരനായ ബാലയ്യക്ക് 30കാരിയായ നായിക ചേരുന്നില്ലെന്നും വിമര്‍ശകര്‍ പറയുന്നു. 

ബോയപതി ശ്രീനു ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിലെ ആദ്യ ഗാനം ദ് താണ്ഡവം മുൻപ് റിലീസ് ചെയ്തിരുന്നു. ഡിസംബർ അഞ്ചിന് ചിത്രം പാൻ ഇന്ത്യൻ റിലീസായി എത്തും.

ENGLISH SUMMARY:

Nandamuri Balakrishna's Akhanda 2 is a film that is eagerly awaited by the South Indian audience. The new song from Akhanda has now been released. The song is titled Jajikaya, composed by Thaman.