മലങ്കരസഭയുടെ കാവല്‍പിതാവും പ്രഥമപ്രഖ്യാപിത പരിശുദ്ധനുമായ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 123–ാം ഓര്‍മ പെരുന്നാളിനോട് അനുബന്ധിച്ചിറങ്ങിയ ‘സന്താപമേ സന്താപമേ’ എന്ന മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധേയമാവുന്നു. ഷിനു വർഗീസ് നിർമിച്ചു റോയ് പുത്തൂരും മരിയ കോലാടിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രദിക്ഷണ ഗാനമായി ഒരുക്കിയിരിക്കുന്ന ഗാനം ഇതിനോടകം മികച്ച അഭിപ്രായം സ്വന്തമാക്കിയിരിക്കുകയാണ്.
പരുമല പെരുന്നാളിനോട് അനുബന്ധിച്ചു പുറത്തിറക്കിയ ഗാനത്തിന്റെ വരികൾ എഴുതിയത് പുലത്തുരുത്തേൽ ചാക്കോ ചിങ്ങവനമാണ്. പരുമലയില്‍ എത്തുന്ന വിശ്വാസികളുടെ മനോവികാരത്തിലൂടെയും പ്രാർത്ഥനാനിരതമായിട്ടാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.