ഒരു ജനതയുടെ ഉണർത്തു പാട്ടായി മാറിയ എം.എസ് സുബ്ബലക്ഷ്മി ഇന്ത്യൻ ജനതയെ സംഗീതത്തിലൂടെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വമാണ്. ആ മഹാപ്രതിഭയ്ക്ക് ഇന്ന് 106ം ജന്മവാർഷികം.
ഇന്നും പ്രഭാതം തുടങ്ങുന്നത്, എം.എസ്.സുബ്ബലക്ഷ്മിയുടെ ഈ വെങ്കിടേശ സുപ്രഭാതത്തോടെയാണ്. അമ്മ തന്നെയായിരുന്നു ആദ്യ ഗുരു. സുബലക്ഷ്മിയിലെ സംഗീത പ്രതിഭയെ പൂർണമായി പുറംലോകത്തിനു കാട്ടിക്കൊടുത്തത് ഭർത്താവും വഴികാട്ടിയുമായിരുന്ന സദാശിവമായിരുന്നു. ഗാന്ധിജിക്കും നെഹ്‌റുവിനും ഒരുപോലെ പ്രിയപ്പെട്ട ഗായിക. വളരെ കുറച്ചു സിനിമകളിൽ മാത്രം പാടിയിട്ടുള്ള എം എസ് പലതിലും പാടി അഭിനയിച്ചുട്ടുമുണ്ട്. പക്ഷേ കച്ചെറികളായിരുന്നു എന്നും എം എസിന് പ്രിയം.
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് വിദേശത്ത് ഒരുപാട് ആരാധകരുണ്ടായത്, എം എസ് സുബ്ബലക്ഷ്മിയിലൂടെയാണ്. ഭർത്താവ് സദാശിവത്തിന്റെ മരണത്തോടെ എം.എസ് പൊതുവേദികളിൽ പാടുന്നത് നിർത്തി...ഭാരത് രത്ന, പദ്മവിഭൂഷൻ,തുടങ്ങി പുരസ്കാരങ്ങൾ അനവധി തേടിയെത്തി... എംഎസ് കാലം കടന്നും ജീവിക്കും...