തൃശൂരിലെ സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കി മലയാളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്രയുടെ സംഗീതവിരുന്ന് . മലയാള മനോരമയാണ് ചിത്രാങ്കണം എന്ന സംഗീതവിരുന്ന് ഒരുക്കിയത്.
എത്ര കേട്ടാലും മതിവരാത്ത ആ ശബ്ദമാധുര്യത്തിനു മുന്നിൽ എല്ലാവരും മതിമറന്ന് ആസ്വദിച്ചു. കെ എസ് ചിത്ര നയിച്ച ഗാന പരിപാടിയായ ചിത്രാങ്കണം കാണാനെത്തിയ ആയിരക്കണക്കിന് ആളുകളുടെ മനസ്സും ഉള്ളും ഒരുപോലെ നിറഞ്ഞു.
മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ പുഴക്കൽ ഹയാത്ത് ഇന്‍റര്‍നാഷണൽ കൺവേർഷൻ സെന്‍ററിലായിരുന്നു പരിപാടി. കെ.എസ്. ചിത്രയ്ക്കൊപ്പം യുവ ഗായകരും കൂടിച്ചേർന്നപ്പോൾ പരിപാടി കളർ ആയി .