shahid-rafi-tribute-kochi

TOPICS COVERED

സംഗീതലോകത്തെ അമാനുഷിക ശബ്ദത്തിനുടമയായ മുഹമ്മദ് റഫിയുടെ പാട്ടുകളില്‍ ഒരിക്കല്‍കൂടി മതിമറന്ന് കൊച്ചി നഗരം. ആസ്വാദകരുടെ ഖല്‍ബ് തൊട്ട കലാകാരന്‍റെ മകന്‍ ഷാഹിദ് റഫിയുടെ ശബ്ദത്തില്‍ ആ പാട്ടുകള്‍ വീണ്ടും പൂത്തുലഞ്ഞു. ഷാഹിദ് റഫിയുടെ ഒപ്പം മുഹമ്മദ് റഫിയുടെ ഓര്‍മകള്‍ നിറഞ്ഞ സായാഹ്നം.

മുഹമ്മദ് റഫിയുടെ പട്ടുനൂല്‍ മൃദുലമായ ശബ്ദം അനശ്വരമാക്കിയ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു മകന്‍ ഷാഹിദ് റഫിയുടെ ഗാനസന്ധ്യ.ആസ്വാദകര്‍ക്കൊപ്പം ഷാഹിദ് ചുവടുവച്ച് പാടി. ഇടയ്ക്ക് മുഹമ്മദ് റഫിയെന്ന അതുല്യ കലാകാരനെ നെഞ്ചേറ്റിയ കൊച്ചിക്കാരുടെ സ്നേഹം കണ്ട് വികാരാധീനനായി. 

മുഹമ്മദ് റഫി അനശ്വരമാക്കിയ ഡ്യുവറ്റുകള്‍ക്കും നിറഞ്ഞ കയ്യടി.അസീസിയ ഓര്‍ഗാനിക് വേള്‍ഡും റഫി ഫൗണ്ടേഷന്‍ കൊച്ചിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. എംപി അബ്ദല്‍ സമദ് സമദാനി ഷാഹിദ് റഫിയെ ആദരിച്ചു.

ENGLISH SUMMARY:

Mohammed Rafi's musical legacy lives on through his son Shahid Rafi's tribute concert in Kochi. The event, organized by Azizia Organic World and the Rafi Foundation Kochi, celebrated the legendary singer's timeless hits and captivated the audience.