തെന്നിന്ത്യ ഒന്നടങ്കം കാത്തിരിയ്ക്കുന്ന ചിത്രമാണ് രജിനികാന്തും ലോകേഷ് കനകരാജും ഒന്നിയ്ക്കുന്ന 'കൂലി'. തലൈവറിന്‍റെ മാസ് വിളയാട്ടം കാണാനും അത് ആഘോഷമാക്കാനും അക്ഷമരാണ് ആരാധകരും. മലയാളി താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ അഭിനേതാക്കളുടെ ഒരു നിര തന്നെയുണ്ട് ചിത്രത്തില്‍. പൂജ ഹെഗ്ഡേ എത്തുന്ന ഒരു ഐറ്റം നമ്പരും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഈ പാട്ടിന്‍റെ കഴിഞ്ഞ ദിവസം വന്ന അപ്ഡേറ്റുകള് ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
പൂജ ഹെഗ്ഡേ എത്തുന്ന 'മോണിക്ക' എന്ന ഗാനം ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുകയാണ്. സൗബിന്‍ ഷാഹിറും ഗാനരംഗത്തില്‍ പൂജയ്ക്കൊപ്പം അഭിയിക്കുന്നുണ്ട്. പൂജയ്ക്കൊപ്പം തന്നെ കട്ടയ്ക്ക് നിന്നാണ് ഫാസ്റ്റ് നമ്പരില്‍ സൗബിന്‍ ചുവട് വയ്ക്കുന്നത്. സൗബിന്‍ വേറെ ലെവലെന്നും ഫയര്‍ മോഡെന്നും പറയുന്നു കമന്‍റ് ബോക്സ്. അനിരുദ്ധ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിയ്ക്കുന്നത് സുബ്ലഷിണിയും അനിരുദ്ധും അസല്‍ കോലാറും ചേര്‍ന്നാണ്.
ഓഗസ്റ്റ് 14നാണ് 'കൂലി' റിലീസ് ചെയ്യുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലി നിർമ്മിക്കുന്നത്. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.