വേടന്‍റെ പ്രശസ്ത ഗാനം മോണലോവയുടെ ദൃശ്യാവിഷ്കാരം പുറത്ത്. വേടന്‍ നിരവധി വേദികളില്‍ പാടി ശ്രദ്ധ നേടിയ പാട്ടിന്‍റെ വിഡിയോ ആണ് പുറത്തുവന്നിരിയ്ക്കുന്നത്. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്ന് പറഞ്ഞാണ് വേദികളില്‍ വേടന്‍ മോണലോവ പാടിയിരുന്നത്.
'വേടന്‍ വിത്ത് വേഡ്' എന്ന യൂട്യൂബ് ചാനലിലാണ് ഇപ്പോള്‍ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. പാട്ടിന്‍റെ വരികളോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തിലുള്ള വിഷ്വല്‍സാണ് പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബല്‍റാം ജെ.യാണ് വീഡിയോ സംവിധാനംചെയ്തിരിക്കുന്നത് അഭി ശങ്കറിന്റേതാണ് ക്യാമറ. വിഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. മലയാളികള്‍ക്കൊപ്പം തമിഴ് ആരാധകരും വേടന്‍റെ പാട്ടിന് കമന്‍റിട്ട് വിഡിയോക്ക് കീഴിലെത്തിയിരുന്നു.