കമല്‍ ഹാസന്‍– മണിരത്നം ചിത്രത്തിന്‍റെ റിലീസിന് മുന്നേ ഏറെ ചര്‍ച്ചയായി പാട്ടാണ് മുത്ത മഴൈ. എ.ആര്‍.റഹ്മാന്‍ ഈണമിട്ട മുത്ത മഴെയുടെ തമിഴ് വേര്‍ഷന്‍ ധീയും ഹിന്ദി, തെലുങ്ക് വേര്‍ഷന്‍ ചിന്മയിയുമായിരുന്നു പാടിയത്. ചിത്രത്തില്‍ ഓഡിയ ലോഞ്ചില്‍ ധീയുടെ അഭാവത്തില്‍ ചിന്മയി മുത്ത മഴൈ തമിഴ് വേര്‍ഷന്‍ പാടിയിരുന്നു. പിന്നാലെ ചിന്മയിയുടെ സ്റ്റേജ് പെര്‍ഫോമന്‍സ് തരംഗമായിരുന്നു. ചിന്മയിയെ തമിഴകത്തുനിന്ന് മാറ്റി നിര്‍ത്തിയതിനെ അപലപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമയിലും ചിന്മയിയുടെ ശബ്ദത്തില്‍ മുത്ത മഴൈ കേള്‍ക്കണമെന്ന ആവശ്യങ്ങളുമുയര്‍ന്നു.
ഇപ്പോള്‍ പാട്ടിന്‍റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. തൃഷ അഭിനയിക്കുന്ന പാട്ടിന്‍റെ ധീ പാടിയ വേര്‍ഷന്‍ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം പാട്ടിന്‍റെ കമന്‍റിലാകെ ചിന്മയി വേര്‍ഷനായി മുറവിളി കൂട്ടുകയാണ് പ്രേക്ഷകര്‍. ചിന്മയിയുടെ ശബ്ദമാണ് തൃഷക്ക് കൂടുതല്‍ ചേരുന്നതെന്നാണ് കമന്‍റ് സെക്ഷന്‍റെ വാദം.
അതേസമയം വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം കമലും മണിര്തനവും ഒന്നിച്ച് തഗ് ലൈഫ് ബോക്സ് ഓഫീസില്‍ കിതയ്ക്കുകയാണ്. മോശം പ്രതികരണമാണ് ആദ്യദിവസം മുതല്‍ തന്നെ ചിത്രത്തിന് ലഭിച്ചത്. കമൽഹാസനെ കൂടാതെ, നാസർ, അലി ഫസൽ, ഐശ്വര്യ ലക്ഷ്മി, സിലംബരസൻ, അശോക് സെൽവൻ, ജോജു ജോർജ്, രോഹിത് സറഫ്, സഞ്ജന കൃഷ്ണമൂർത്തി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.