lal-dance-song

മോഹൻലാൽ തരുൺ മൂർത്തി ചിത്രം തുടരും തികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വിഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ 'ജോണി വാക്കർ' സിനിമയിലെ 'ശാന്തമീ രാത്രിയിൽ' എന്ന ഗാനത്തിന് മോഹൻലാൽ സിനിമയിൽ നൃത്തം ചെയ്തിരുന്നു. ഈ വിഡിയോ സോങ് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

സിനിമയിൽ ഒരു കല്യാണ വീട്ടിലെ ഗാനമേളയില്‍ ആലപിക്കുന്ന തരത്തിലാണ് ഈ ഗാനത്തിന്‍റെ അവതരണം. മോഹന്‍ലാല്‍, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരൊക്കെ ഈ ഗാനരംഗത്തിലും എത്തുന്നുണ്ട്. ഒറിജനല്‍ ഗാനരംഗത്തിലെ മമ്മൂട്ടിയുടെ സ്റ്റെപ്പ് അനുകരിക്കുന്ന മോഹന്‍ലാലിനെയും പ്രകാശ് വര്‍മ്മയെയും ഈ രംഗത്തിൽ കാണാം. 

ഏപ്രിൽ 25 നാണ് തുടരും തിയറ്ററുകളിലെത്തിയത്. ആറുദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി ക്ലബിൽ കയറിയ ചിത്രം ജൈത്രയാത്ര തുടരുകയാണ്.

ENGLISH SUMMARY:

The makers of Thudarum, starring Mohanlal and directed by Tharun Moorthy, have released a video song that has captivated fans. In the video, Mohanlal performs dance steps reminiscent of Mammootty’s iconic number "Shaanthamee Raathriyil" from the film Johnny Walker. The nostalgic tribute has garnered strong reactions, blending star power and timeless music. Thuram continues its successful run in theatres, with this latest song release adding to the buzz.