Image Credit /Instagram, Hakkim Shah, Sana Althaf
ഭാര്യ സന അല്‍ത്താഫിനെക്കുറിച്ച് വാചാലനായി നടന് ഹക്കിം ഷാജഹാന്. തനിക്ക് ജീവിതം തന്നത് സനയാണെന്നും അവളുടെ കാശിലാണ് ഒരുപാട് കാലം ജീവിച്ചതെന്നും ഹക്കിം പറയുന്നു. നടന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ധന്യാ വര്‍മയുമായുള്ള അഭിമുഖത്തിലാണ് സന അല്‍ത്താഫിനെക്കുറിച്ച് വാതോരാതെ നടന് ഹക്കിം സംസാരിച്ചത്. മോട്ടിവേഷന്‍ തന്ന് തന്റെ ജീവിതം അര്‍ത്ഥപൂര്‍ണമാക്കിയത് ഭാര്യയാണെന്നും അവള്‍ക്കുവേണ്ടി എന്തുചെയ്യാനും താന്‍ തയാറാണെന്നും ഹക്കിം പറയുന്നു.
‘എന്റേല് ഒന്നുമില്ല, അവളാണ് എന്നെ ഒരുപാട് കാലം നോക്കിയത്, അവളുടെ കാശിലാണ് ഞാന്‍ ഒരുപാട് കാലം ജീവിച്ചത്. അങ്ങനെ എന്തുകൊണ്ടും എല്ലാത്തരത്തിലും മോട്ടിവേഷന്‍ തന്ന് ബാക്ക് ടു ട്രാക്ക് ആക്കിയത് അവളാണ്, എനിക്ക് ജീവിതം തന്നത് തന്നെ അവളാണ്, അവള്‍ക്കെന്ത് വേണോ, അവള്‍ക്കെന്തു ചെയ്യണോ, എല്ലാത്തിനും ഞാന്‍ കൂടെയുണ്ടാകും, മരണംവരെ ഒപ്പമുണ്ടാകും, എനിക്ക് ഭയങ്കര ഇഷ്ടമാണ്’– ഹക്കിമിന്റെ വാക്കുകള്‍
മലയാളം, തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ഹക്കിമിന്റെ പുതിയ ചിത്രമാണ് ഹെയ്ല്‍ മേരി. സംവിധാനസഹായിയായി സിനിമാ രംഗത്തേക്ക് പ്രവേശിച്ച ഹക്കിം തലൈവര്‍ ചിത്രം ജയിലര്‍ 2വില്‍ ‘ഷര്‍വ കല്പക്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.