കഴിഞ്ഞ ദിവസമായിരുന്നു എഴുത്തുകാരന് ജോസഫ് അന്നംകുട്ടി ജോസിനും പങ്കാളി ആനിനും കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ ഡെലിവറിക്ക് മുമ്പുള്ള രസകരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ജോസഫ് അന്നംകുട്ടി ജോസ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലാണ് ആനുമൊത്തുള്ള ഡാന്‍സ് റീല്‍ ജോസഫ് അന്നംകുട്ടി ജോസ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഡെലിവറിക്ക് വേണ്ടി ആനിനെ ലേബര്‍ റൂമിലേക്ക് കയറ്റുന്നതിന് തൊട്ടുമുന്‍പുള്ള റീല്‍സാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നീല ഹോസ്പിറ്റല്‍ ഗൗണ്‍ ധരിച്ച് രണ്ട് വശത്ത് മുടിപിന്നിയിട്ട് നിറവയറുള്ള ഭാര്യയ്ക്കൊപ്പം ഓം സിനിമയിലെ ഗാനത്തിനാണ് നൃത്തം ചെയ്യുന്നത്. 'അലാക്ക ലോവ' എന്ന സായ് അഭ്യങ്കറിന്റെ പാട്ടിനെത്ത് ഇരുവരും നൃത്തം ചെയ്യുന്ന വിഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. 'എന്തിനും സമ്മതിച്ചുപോകുന്ന അവസ്ഥയിലായിരുന്നു....സ്നേഹം...വെറും സ്നേഹം' എന്ന ക്യാപ്ഷനോടെയാണ് ജോസഫ് അന്നംകുട്ടി ജോസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കളുംആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.
ഇന്നലെയാണ് തനിക്ക് ആണ്‍കുഞ്ഞ് പിറന്ന വിവരം ജോസഫ് അന്നംകുട്ടി ജോസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇറ്റ്സ് എ ബേബി ബോയ് എന്ന വാചകത്തോടെ മൂന്നുപേരും ഒരുമിച്ചുള്ള ചിത്രവും ജോസഫ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ആൻ,നിന്റെ നെഞ്ചുപൊട്ടിയ നിലവിളിയുടെ ഒടുവിൽ കേട്ട സ്വരം നമ്മുടേതായിരുന്നു! നമ്മൾ ഒരുമിച്ച് ജന്മം കൊടുത്ത സ്വരം! പ്രിയ കുഞ്ഞേ, അച്ഛനും അമ്മയും പരസ്പരം കണ്ടുമുട്ടിയ ഈ മനോഹരമായ ഭൂമിയിലേക്ക് നിനക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.